കർണാടക ശരീഅത്ത് അമീറിനെ കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു
text_fieldsബംഗളൂരു: കർണാടക സംസ്ഥാന ശരീഅത്ത് അമീർ സഗീർ അഹമ്മദ് റഷാദിയെ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സന്ദർശിച്ചു. സംസ്ഥാനത്തെയും രാജ്യത്തെയും ന്യൂനപക്ഷ സമുദായം അനുഭവിക്കുന്ന പ്രയാസങ്ങളിലുള്ള ആശങ്ക ഇരുവരും പങ്കുവെച്ചു.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടുകൾ ഭിന്നിച്ചുപോകാതെ മതേതര സ്ഥാനാർഥികൾക്ക് നൽകി ഫാഷിസ്റ്റ് വർഗീയശക്തികളെ ഭരണത്തിൽനിന്ന് അകറ്റിനിർത്താൻ എല്ലാവരും ജാഗ്രതയോടെ നിലകൊള്ളണമെന്ന് സഗീർ അഹ്മദ് റഷാദി അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗിന്റെ മുൻകാല നേതാക്കളായ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ, മുഹമ്മദലി ശിഹാബ് തങ്ങൾ, ഇ. അഹമ്മദ് തുടങ്ങിയവർ മുൻകാലങ്ങളിൽ സ്ഥാപനം സന്ദർശിച്ചത് കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.