ജാലഹള്ളിയിൽ മെഗാ മെഡിക്കൽ ക്യാമ്പ്
text_fieldsഎൻ.എസ്.എസ്.കെ ജാലഹള്ളി കാരയോഗം സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
ബംഗളൂരു: എൻ.എസ്.എസ്.കെ ജാലഹള്ളി കരയോഗം, യശ്വന്ത്പൂരിലെ മണിപ്പാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ലേക്ക്സൈഡ് അവന്യൂ റെസിഡൻസ് ആൻഡ് വെൽഫെയർ അസോസിയേഷന്റെ പിന്തുണയോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സ്പെഷാലിറ്റികളിലെ വിദഗ്ധരായ ഡോക്ടർമാർ പങ്കെടുത്തു. ഡോ. കിരൺ ചൗക, ഡോ. വിഷ്ണുപ്രസാദ് , ഡോ. കെ.പി. അശ്വതി എന്നിവർ മുഖ്യ പങ്കാളികളായി.
ജനറൽ മെഡിസിൻ, ഡയറ്റീഷ്യൻ, ഫിസിയോതെറപ്പി മേഖലകളിലെ വിദഗ്ധരും ക്യാമ്പിൽ പങ്കെടുത്തു. വിവിധ ആരോഗ്യ വിഷയങ്ങളിൽ അവബോധ ക്ലാസുകൾ സംഘടിപ്പിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് സൗജന്യ പരിശോധനകളും ആരോഗ്യ ഉപദേശങ്ങളും നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.