ഗുജറാത്ത് സ്വദേശിനി ബംഗളൂരുവിൽ നിര്യാതയായി
text_fieldsബംഗളൂരു: ഗുജറാത്ത് സ്വദേശിനി മഹ്ജാബീൻ (70) ബംഗളൂരിൽ നിര്യാതയായി. 10 വർഷത്തോളമായി അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.
ബാംഗ്ലൂർ ശിഹാബ് തങ്ങൾ സെന്റർ പാലിയറ്റിവ് ഹോം കെയറിന്റെ പരിചരണവും താനറിറോഡ് ഏരിയ കെ.എം.സി.സി പ്രവർത്തകരുടെ സാമ്പത്തിക, റേഷൻ സഹായവുമായിരുന്നു ഈ കുടുംബത്തിന് കൈത്താങ്ങ്. കുറച്ചു വർഷം മുമ്പാണ് വിൽസൺ ഗാർഡനിലേക്ക് താമസം മാറിയത്. ബാംഗ്ലൂർ കെ.എം.സി.സി വനിത പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ ചെയ്തു. ലാൽബാഗ് ബഡാബസാർ ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരങ്ങൾ: സയ്യിദ് അൽത്താഫ്, നസ്രിൻ ഫത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.