വന്യജീവികളുടെ ഭാഗങ്ങളുള്ള വസ്തുക്കൾ; രണ്ടുമാസത്തിനുള്ളിൽ വനംവകുപ്പിന് കൈമാറണം
text_fieldsബംഗളൂരു: വന്യജീവികളുടെ ശരീരഭാഗങ്ങൾ അടങ്ങിയ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന എല്ലാവരും രണ്ടുമാസത്തിനുള്ളിൽ അവ വനംവകുപ്പ് അധികൃതർക്ക് കൈമാറണമെന്ന് വനംമന്ത്രി ഈശ്വർ ഖൻഡ്രേ ആവശ്യപ്പെട്ടു.
പുലി നഖമുള്ള ആഭരണം ധരിച്ചതിന് ഈയടുത്ത് ബിഗ്ബോസ് താരം വർത്തൂർ സന്തോഷിനെ ഷോയുടെ സെറ്റിൽ കയറി അറസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷം വ്യാപക പരിശോധനയാണ് വനംവകുപ്പും പൊലീസും നടത്തുന്നത്. നിരവധി പ്രമുഖരടക്കം വന്യജീവികളുടെ തോൽ, നഖം, എല്ല്, കൊമ്പ് തുടങ്ങിയവയുള്ള ആഭരണങ്ങൾ ധരിച്ചതിനും കൈവശം വെച്ചതിനും പിടിയിലായിട്ടുണ്ട്.
രണ്ടുമാസത്തിനുള്ളിൽ ഇത്തരം വസ്തുക്കൾ കൈവശമുള്ള എല്ലാവരും അവ അധികൃതർക്ക് കൈമാറണം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരും.
വന്യജീവി സംരക്ഷണ നിയമ പ്രകാരം കടുവ, സിംഹം, മാൻ തുടങ്ങിയ വന്യമൃഗങ്ങളെ കൊല്ലുന്നതും അവയുടെ നഖം, തോൽ, കൊമ്പ് തുടങ്ങിയവ സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും കുറ്റകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.