പത്തുമാസത്തിനിടെ ബംഗളൂരു പാതകളിൽ പൊലിഞ്ഞത് 723 ജീവൻ
text_fieldsബംഗളൂരു: കർണാടകയിൽ ഏറ്റവും കൂടുതൽ റോഡപകടങ്ങൾ നടക്കുന്ന ബംഗളൂരു നഗരത്തിൽ ഈ വർഷം ഒക്ടോബർ വരെ 3,969 റോഡപകടങ്ങളിലായി 723 പേർ മരിച്ചു.
ട്രാഫിക് ആൻഡ് റോഡ് സുരക്ഷ എ.ഡി.ജി.പി കെ.വി. ശരത് ചന്ദ്രയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ബംഗളൂരുവിൽ നാലു വർഷത്തിനിടെ റോഡപകടങ്ങളും മരണങ്ങളും ഇരട്ടിയായെന്നും അമിത വേഗമാണ് ഇതിന്റെ പ്രധാന കാരണമെന്നും ശരത് ചന്ദ്ര പറഞ്ഞു.
2020ൽ 1,928 റോഡപകടങ്ങളിലായി 344 പേരാണ് മരിച്ചത്. തുമകുരുവാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്ന മറ്റൊരു സ്ഥലം. റോഡപകടങ്ങൾ കുറക്കാൻ സംസ്ഥാന സർക്കാർ വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും അപകടങ്ങൾ കൂടി വരുന്നത് ആശങ്കയുണർത്തുന്നുണ്ട്.
2020ൽ സംസ്ഥാനത്താകെ 34,178 റോഡപകടങ്ങളിലായി 9,720 പേരാണ് മരിച്ചത്. 2023ൽ 43,440 അപകടങ്ങളിലായി 12,321 പേർ മരിച്ചു. ബോധവത്കരണത്തിലൂടെയും നിയമം കർശനമായി നടപ്പാക്കുന്നതിലൂടെയും അപകടങ്ങൾ കുറക്കാൻ ഒരു പരിധി വരെ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നതെന്ന് ശരത്ചന്ദ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.