സെക്കൻഡ് പി.യു.സി 2023 പരീക്ഷ മാർച്ചിൽ
text_fieldsബംഗളൂരു: കർണാടക സെക്കൻഡ് പി.യു.സി 2023 പരീക്ഷകൾ മാർച്ച് 10ന് തുടങ്ങി 29ന് അവസാനിക്കും. ആദ്യ പരീക്ഷ കന്നടയും അവസാന പരീക്ഷ കമ്പ്യൂട്ടർ സയൻസുമായിരിക്കും. രാവിലത്തെയും വൈകുന്നേരത്തെയും രണ്ടു ഷിഫ്റ്റുകളിലായാണ് പരീക്ഷകൾ നടക്കുക. രാവിലെ 10.15 മുതൽ 1.30 വരെയാണ് പരീക്ഷ.
വിദ്യാർഥികൾക്ക് സംസ്ഥാന പി.യു ബോർഡിന്റെ pue.kar.nic.in വെബ്സൈറ്റ് വഴി എക്സാം ടൈംടേബ്ൾ ഡൗൺലോഡ് ചെയ്യാം. എല്ലാ വർഷവും സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്കായി കർണാടക പി.യു ബോർഡ് വാർഷിക പരീക്ഷകൾ നടത്താറുണ്ട്. പരീക്ഷ സംബന്ധിച്ച് ആക്ഷേപങ്ങളുള്ള രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും jdexam.dpue@gmail.com എന്ന മെയിൽ ഐ.ഡിയിലേക്ക് നവംബർ 11ന് വൈകീട്ട് 5.30ന് മുമ്പായി അയക്കാം. ഇത് കഴിഞ്ഞുള്ള പരാതികൾ പരിഗണിക്കില്ല.
പരീക്ഷ ടൈംടേബ്ൾ: മാർച്ച് 10: കന്നട, 11: മാത്തമാറ്റിക്സ്, 13: ഇക്കണോമിക്സ്, 14: കെമിസ്ട്രി/സൈക്കോളജി, 16: ബിസിനസ് സ്റ്റഡീസ്, 18: ബയോളജി/ജ്യോഗ്രഫി, 20: ഫിസിക്സ്, 23: ഇംഗ്ലീഷ്, 25: സ്റ്റാറ്റിസ്റ്റിക്സ്/പൊളിറ്റിക്കൽ സയൻസ്, 27: അക്കൗണ്ടൻസി/ജിയോളജി, 29: കമ്പ്യൂട്ടർ സയൻസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.