Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമീ ടൂ: വിൻറ...

മീ ടൂ: വിൻറ നന്ദ​െക്ക​തിരെ അലോക്​ നാഥി​െൻറ ഭാര്യ കോടതിയിൽ

text_fields
bookmark_border
alok nath vinta nanda-malayalam entertainment news
cancel

മുംബൈ: ലൈംഗികാരോപണം ഉന്നയിച്ച്​ ഭർത്താവിനെ അപകീർത്തിപ്പെടുത്തിയതിന്​ തിരക്കഥാകൃത്തും നിർമാതാവുമായ വിൻറ നന്ദ​െക്ക​തിരെ അന്വേഷണം ആവശ്യപ്പെട്ട്​ നടൻ അലോക്​ നാഥി​​​െൻറ ഭാര്യ കോടതിയിൽ. വിൻറ നന്ദ​െക്കതിരെ കേസെടുക്കാൻ അംബാളി പൊലീസിന്​ നിർദേശം നൽകണമെന്ന്​​ അലോക്​ നാഥി​​​െൻറ ഭാര്യ ആശു അന്ധെരി, അഡീഷനൽ ചീഫ്​ മെട്രോപൊളിറ്റൻ കോടതിയിൽ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടതോടെ ജീവിതം ദുസ്സഹമായെന്ന്​ ഹരജിയിൽ പറയുന്നു. അബോളി പൊലീസ്​ സ്​റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്​.

അതേസമയം, തനി​െക്കതിരെ അലോക്​ നാഥ്​ അപകീർത്തിക്കേസ്​ ഫയൽചെയ്​തതായി മാധ്യമങ്ങളിൽ നിന്നാണ്​ അറിഞ്ഞതെന്നും നോട്ടീസ്​ ലഭിച്ചിട്ടില്ലെന്നും വിൻറ നന്ദ പ്രതികരിച്ചു. എന്നാൽ, അപകീർത്തിക്കേസല്ല അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയാണ്​ നൽകിയതെന്ന്​ അലോക്​ നാഥി‍​​െൻറ അഭിഭാഷകൻ അശോക്​ സരോഗി തിരുത്തി.

മീടൂ കാമ്പയിൻ ബോളിവുഡിൽ കത്തി നിൽക്കുന്ന സമയത്ത്​ തനിക്കുണ്ടായ ദുരനുഭവം സമൂഹ മാധ്യമത്തിലൂടെ നന്ദ പങ്കുവെച്ചിരുന്നു. ‘കേവലം ബലാത്സംഗമായിരുന്നില്ല, എ​​​​​െൻറ വീട്ടിൽ വെച്ച്​ ഇൻഡസ്​ട്രിയിലെ ഏറ്റവും മാന്യനായ വ്യക്​തി എന്നറിയപ്പെടുന്ന ആൾ തന്നെ മൃഗതുല്യമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിന്ദ ഫേസ്​ബുക്കിൽ കുറിച്ചു.

90കളിൽ ജനകീയമായ ‘താര’ എന്ന ടെലിസീരിയലി​​​​​െൻറ എഴുത്തുകാരിയും നിർമാതാവുമായിരുന്നു വിന്ദ നന്ദ. സംഭവത്തിന്​ ശേഷം അലോക്​ നാഥി​െൻ സീരിയലിൽ നിന്നും പുറത്താക്കിയാതായും പോസ്റ്റിൽ വിന്ദ വ്യക്​തമാക്കി.

ബോളിവുഡ്​ താരം സന്ധ്യ മൃദുൽ, ദീപിക അമിൻ എന്നിവരും അലോക്​ നാഥിനെതിരെ പീഡനാ​േ​രാപണം ഉന്നയിക്കുകയും ​സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തുകയും ചെയ്​തിരുന്നു. സംഭവത്തിൽ ഇന്ത്യൻ ഫിലിം ആൻഡ്​ ടെലിവിഷൻ ഡയറക്​ടേഴ്​സ്​ അസോസിയേഷൻ(​െഎ.എഫ്​.ടി.ഡി.എ) പ്രതികരണമാരാഞ്ഞ്​ അലോക്​ നാഥിന്​ നോട്ടീസ്​ അയച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsmetooMe too CampaignEntertainment NewsAlok Nath
News Summary - Alok Nath files defamation case against Vinta Nanda-movie news
Next Story