സ്പൈഡർമാെൻറ ‘പിതാവ്’ സ്റ്റാൻ ലീ അന്തരിച്ചു
text_fieldsലോസ് ആഞ്ജലസ്: ലോകപ്രശസ്ത സൂപ്പർഹീറോമാരായ സ്പൈഡർമാൻ, അയൺ മാൻ തുടങ്ങിയ കഥാപാത്രങ്ങൾക്ക് ജന്മം നൽകി കോമിക് സാഹിത്യത്തിൽ പുതുപാത വെട്ടിത്തുറന്ന സ്റ്റാൻ ലീ (95) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 60കളുടെ തുടക്കത്തിൽ സങ്കീർണവും സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്നവരുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച് അമേരിക്കയിൽ പുതിയ കോമിക് സംസ്കാരത്തിന് തുടക്കമിടുന്നതിൽ നിർണായക പങ്കുവഹിച്ചയാളാണ് സ്റ്റാൻലി മാർട്ടിൻ ലീബർ എന്ന സ്റ്റാൻ ലീ.
ഹൾക്, തോർ, എക്സ് മെൻ, മിസ്റ്റർ ഫൻറാസ്റ്റിക്, ഇൻവിസിബ്ൾ വുമൺ, ഡോക്ടർ സ്ട്രെഞ്ച്, ഡെയർഡെവിൾ, ബ്ലാക്ക് പാന്തർ, ആൻഡ് മാൻ തുടങ്ങിയ കഥാപാത്രങ്ങളും ലീയുടെ സൃഷ്ടികളാണ്. ജാക് കിർബി, സ്റ്റീവ് ഡിറ്റ്കോ, ലാറി ലീബർ തുടങ്ങിയവരുമായി സഹകരിച്ച് പ്രവർത്തിച്ചാണ് സ്റ്റാൻ ലീ ഇൗ കഥാപാത്രങ്ങൾക്ക് ജന്മം നൽകിയത്.
ടൈംലി കോമിക്സ് എന്ന സ്ഥാപനത്തിലായിരുന്നു ലീയുടെ കരിയറിെൻറ തുടക്കം. മാർവലിെൻറ പുരോഗതി സ്റ്റാൻ ലീയുടെ വളർച്ചേയോടൊപ്പമായിരുന്നു. മാർവലിെൻറ അതേ കാലത്തുണ്ടായിരുന്ന മറ്റൊരു കോമിക് സ്ഥാപനമായ ഡി.സി കോമിക്സിെൻറ വളർച്ച കണ്ട കമ്പനി ഉടമ ലീയോട് അതിന് കിടപിടിക്കുന്ന രീതിയിലുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിക്കാനാവശ്യപ്പെട്ടു. എന്നാൽ, ഒപ്പത്തിനൊപ്പം നിൽക്കുന്ന നാലു കഥാപാത്രങ്ങളെ -മിസ്റ്റർ ഫൻറാസ്റ്റിക്, ഇൻവിസിബ്ൾ വുമൺ, ഹൾക്, തോർ (ഫൻറാസ്റ്റിക് ഫോർ) -മെനഞ്ഞെടുത്ത ലീക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. പിന്നാലെ സ്പൈഡർമാനും അയൺ മാനുമൊക്കെ പിറവിയെടുത്തതോടെ ലീ പ്രശസ്തിയുടെ കൊടുമുടിയിലേക്കുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.