ഡി–സിനിമാസിന് ചാലക്കുടി നഗരസഭ പ്രവർത്തനാനുമതി നിഷേധിച്ചു
text_fieldsചാലക്കുടി: ഡി- സിനിമാസ് അടച്ചുപൂട്ടണമെന്ന് ചാലക്കുടി നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം നിർദേശിച്ചു. നഗരസഭയുടെ അനുമതിയില്ലാതെ 5 എച്ച്.പി.മോട്ടോര്‍ സ്ഥാപിച്ച് പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താലാണ് നടൻ ദിലീപിെൻറ ഉടമസ്ഥതയിലുള്ള സിനിമ തിയറ്ററായ ഡി- സിനിമാസിന് പ്രവർത്തനാനുമതി നിഷേധിച്ചത്. 5 എച്ച്.പി.മോട്ടോർ സ്ഥാപിക്കാൻ അനുമതിക്ക് അപേക്ഷിക്കുകയോ നഗരസഭ കൗൺസിൽ അനുമതി നൽകുകയോ ചെയ്തിട്ടില്ല എന്ന് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കപ്പെട്ടു. കൂടാതെ ഡി -സിനിമാസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നടന്ന നിയമവിരുദ്ധമായ കാര്യങ്ങള്‍ വിജിലന്‍സ് അന്വേഷണത്തിന് നേരത്തെ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തിരുന്നു.
2007ല്‍ ഇടതുപക്ഷ കൗണ്‍സില്‍ നഗരസഭ ഭരിക്കുമ്പോഴാണ് ചാലക്കുടി നഗരസഭയില്‍ സിനിമാ തിയറ്റര്‍ നിര്‍മാണത്തിന് ദിലീപ് എന്ന ഗോപാലകൃഷ്ണന് അപേക്ഷിച്ചത്. നഗരസഭ നിര്‍മാണത്തിെൻറ രൂപരേഖ ചീഫ് ടൗണ്‍ പ്ലാനറുടെ അനുമതിക്ക് അയച്ചുകൊടുത്തു. പെര്‍മിറ്റ് നല്കാന് ആവശ്യമായ രേഖകള്‍ നഗരസഭയില്‍ ഹാജരാക്കിയില്ലെങ്കിലും നിർമാണം ആരംഭിച്ചു. 32,000 ചതുരശ്ര അടിക്കാണ് അപേക്ഷ നല്‍കിയതെങ്കിലും 7,000ത്തോളം ചതുരശ്ര അടി കൂടുതൽ നിർമിച്ചു. 2013ല്‍ ആണ് ദിലീപ് കൈവശാവകാശസര്ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. അപ്പോഴേക്കും നഗരസഭ ഭരണം യു.ഡി.എഫിന് ലഭിച്ചിരുന്നു. അപ്പോഴാണ് ദിലീപിനെതിരെ കെ.സി.സന്തോഷ്, ബാബു പുത്തനങ്ങാടി എന്നിവര്‍ തിയറ്ററിെൻറ സ്ഥലത്തെ സംബന്ധിച്ച് രണ്ട് പരാതികള്‍ നല്‍കിയത്. തിയറ്റര്‍ നിര്‍മാണം നിര്‍ത്താൻ അന്നത്തെ നഗരസഭ സെക്രട്ടറി നിർദേശിച്ചു. പിന്നാലെ, സെക്രട്ടറി സ്ഥലം മാറ്റപ്പെട്ടു.
പുതിയ സെക്രട്ടറി പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്കി . മാത്രമല്ല, അധികമായി നിര്‍മിച്ച 7,000 ചതുരശ്ര അടിയുടെ നിര്‍മാണം സെക്രട്ടറി ക്രമപ്പെടുത്തിക്കൊടുത്തു.പിന്നീട് വിജിലന്‍സ് അന്വേഷണം നടന്നപ്പോൾ കൂടുതലായി നിര്‍മിച്ച സ്ഥലം ക്രമപ്പെടുത്തിെക്കാടുക്കാൻ സെക്രട്ടറിക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി. 2014ല്‍ ആണ് ഡി-സിനിമാസ് ചാലക്കുടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഡി- സിനിമാസ് കെട്ടിട നിർമാണത്തിന് അപേക്ഷ നല്കിയ ഘട്ടത്തില്‍ ഇടത് പക്ഷവും പ്രവര്‍ത്തനം ആരംഭിച്ച ഘട്ടത്തില്‍ യു.ഡി.എഫുമാണ് ചാലക്കുടി നഗരസഭയുടെ ഭരണത്തിലുണ്ടായിരുന്നതിനാല് അടിയന്തര യോഗത്തില്‍ ഇരുവിഭാഗവും പരസ്പരം ആരോപണം ഉയര്‍ത്തി. സ്വകാര്യവ്യക്തികളുടെ ധനസഹായത്തോടെ യു.ഡി.എഫ് ഭരണസമിതി ചാലക്കുടിയില്‍ ടൗണ്‍ഹാള്‍ നിർമാണം ആരംഭിച്ചിരുന്നു. ദിലീപില്‍നിന്ന് അഞ്ചു ലക്ഷത്തോളം രൂപ ഇതിെൻറ നിര്‍മാണത്തിന് രേഖാമൂലം സംഭാവന വാങ്ങിയിരുന്നു. കൂടാതെ ഉദ്ഘാടനചടങ്ങിന് വേറെയും പണം വാങ്ങിയതായി ആരോപണമുണ്ട്. ഇത്തരം കാര്യങ്ങൾ വിജിലന്‍സ് അന്വേഷണത്തില്‍ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.