മലയാളത്തിെൻറ അമ്മ മുഖം; ലക്ഷ്മി കൃഷ്ണ മൂർത്തി അന്തരിച്ചു
text_fieldsചെന്നൈ: പ്രശസ്ത നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലക്ഷ്മി കൃഷ്ണ മൂർത്തി അന്തരിച്ചു. 90 വയസ്സായിരുന്നു. നിരവധി മലയാള സിനിമകളിൽ അമ്മ വേഷങ്ങളിൽ തിളങ്ങിയ ലക്ഷ്മി ഇന്ന് ഉച്ചക്ക് 12 മണിയോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു വിടപറഞ്ഞത്. വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് ചെന്നൈയിലെ ബസന്ത് നഗറിൽ നടക്കും.
കോഴിക്കോട് ആകാശവാണിയിൽ അനൗൺസർ കം ആർട്ടിസ്റ്റായിരുന്ന ലക്ഷ്മി തിക്കോടിയേൻറതുൾപ്പെടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചു. ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയായിരുന്ന ലക്ഷ്മി ആകാശവാണിയിലെ പ്രഥമ മലയാളം ന്യൂസ് റീഡറാണ്.
പല വാണിജ്യ, സമാന്തര സിനിമകളുടെ ഭാഗമായ ലക്ഷ്മി അമ്മ വേഷങ്ങളിലെ തന്മയത്വത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായിരുന്നു.എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത് 1986ൽ പുറത്തിറങ്ങിയ ‘പഞ്ചാഗ്നി’യാണ് ആദ്യ സിനിമ. ഷാജി എൻ. കരുണിെൻറ പിറവി (1988), ജി. അരവിന്ദെൻറ വസ്തുഹാര(1991), കമലിെൻറ ഇൗ പുഴയും കടന്ന്(1996), സത്യൻ അന്തിക്കാടിെൻറ തൂവൽ കൊട്ടാരം(1996) എന്നീ സിനിമകളിലെ വേഷങ്ങൾ ശ്രദ്ധേയമായിരുന്നു.
സംസ്കാര, കന്നത്തിൽ മുത്തമിട്ടാൽ തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചു. മധുമോഹെൻറ സീരിയലുകളിൽ സ്ഥിരം സാന്നിധ്യമായിരുന്നു. വള്ളുവനാടൻ ഭാഷ സംസാരിക്കുന്ന അമ്മയായും മുത്തശ്ശിയായും മലയാള പ്രേക്ഷകമനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അഭിനേത്രിയായിരുന്നു ലക്ഷ്മി.
കോഴിക്കോട് ചാലപ്പുറത്ത് ചെങ്ങളത്ത് ദേവകി അമ്മയുടെയും മുല്ലശ്ശേരി ഗോവിന്ദ മേനോെൻറയും മകളായാണ് ലക്ഷ്മി കൃഷ്ണമൂർത്തിയുടെ ജനനം. മൈസൂർ സ്വദേശിയായ കൃഷ്ണ മൂർത്തിയാണ് ഭർത്താവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.