'മോഹന്‍ലാൽ' റിലീസ് വിഷുവിന് തന്നെ
text_fieldsതൃശൂര്‍: കോടതി സ്റ്റേയെ തുടര്‍ന്ന് റിലീസിങ് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം 'മോഹന്‍ലാല്‍' മുന്‍നിശ്ചയിച്ച പ്രകാരം വിഷുവിന് (14ാം തീയതി) തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ കഥയെ കുറിച്ചുണ്ടായ പ്രശ്നങ്ങൾ ഒത്തുതീര്‍പ്പിലെത്തിയെന്ന് തിരക്കഥാകൃത്ത് കലവൂര്‍ രവി കുമാര്‍ പറഞ്ഞു. മോഹന്‍ലാലിന്റെ കഥക്ക് പ്രതിഫലമായി അഞ്ച് ലക്ഷം രൂപ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുമെന്നും രവികുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
സാജിദ് യഹിയ കഥയെഴുതി സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന സിനിമയുടെ റിലീസ് തൃശൂർ ജില്ലാ കോടതിയാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. തന്റെ കഥ മോഷ്ടിച്ചാതാണെന്ന് കാണിച്ച് തിരക്കഥാകൃത്ത് കലവൂർ രവികുമാർ നൽകിയ പരാതിയിലായിരുന്നു നടപടി. കേസ് പരിഗണിച്ച തൃശൂര്‍ അതിവേഗ കോടതി ഇരുഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും തിരക്കഥ വായിക്കുകയും ചെയ്തിരുന്നു.
‘മോഹൻലാലിനെ എനിക്ക് ഇപ്പോൾ ഭയങ്കര പേടിയാണ്..’ എന്ന തന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് കലവൂർ രവികുമാർ ആരോപിച്ചിരുന്നത്. 2005ൽ ആദ്യമായി പ്രസിദ്ധീകരിച്ച കഥ 2006ലും 2012ലും പുസ്തക രൂപത്തിൽ രണ്ട് പതിപ്പുകൾ ഇറക്കി. മോഹൻലാൽ സിനിമകൾ കണ്ട് ആരാധികയായ ഒരു ഭാര്യ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം.
കഥയുടെ പകർപ്പവകാശവും പ്രതിഫലവും നൽകണമെന്ന ഫെഫ്കയുടെ വിധി അണിയറക്കാർ മാനിക്കാത്തതിനെ തുടർന്നാണ് കോടതിയിൽ ഹരജി നൽകിയത്. സിനിമയുടെ വരുമാനത്തിന്റെ 25 ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. സിനിമയുടെ കഥയുമായി ‘മോഹൻലാലിനെ എനിക്ക് ഇപ്പോൾ ഭയങ്കര പേടിയാണ്..’ എന്ന രവികുമാറിന്റെ കഥക്ക് സാമ്യം കണ്ടെത്തിയതിനെ തുർന്നാണ് കോടതി പ്രദർശനം സ്റ്റേ ചെയ്തത്.
മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മോഹൻലാലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതു മാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് വേഷമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.