‘മരക്കാറി’ന് പിന്നണിയിലുള്ളത് കാലാപാനി ടീം -പ്രിയദർശൻ
text_fieldsകാലാപാനി സിനിമയുടെ അണിയറയില്‍ പ്രവർത്തിച്ചവരാണ് മരക്കാർ സിനിമയുടെ പിന്നണിയിലുമുള്ളതെന്ന് സംവിധായകൻ പ്രിയദർശൻ.
ചരിത്രസിനിമയായതിനാല്‍ ആർക്കും എന്നുവേണമെങ്കിലും കുഞ്ഞാലിമരക്കാർ സിനിമ വീണ്ടും ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷ് ശിവൻ ഈ വർഷം കുഞ്ഞാലിമരക്കാർ ചെയ്യുന്നില്ലെന്നാണ് പറഞ്ഞത്. കുഞ്ഞാലിമരക്കാരുമായി ബന്ധപ്പെട്ട ഗവേഷണം നടത്തിയപ്പോൾ കൃത്യമായ ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. വളരെ നാളുകളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നമാണ് ഈ സിനിമ. ടി. ദാമോരദനുമായി ചിത്രത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ചർച്ച ചെയ്തിരുന്നു. അദ്ദേഹം നൽകിയ ആശയങ്ങളും സാധ്യതകളും തിരക്കഥയിലുണ്ട്. ഐ .വി ശശിയുടെ മകൻ അനി ഈ സിനിമയുടെ സഹതിരക്കഥാകൃത്ത് ആണെന്നും പ്രിയദർശൻ പറഞ്ഞു.
പ്രിയദർശനാണ് തിരക്കഥ. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയ്യാറാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.