Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകിടക്ക പങ്കിടാൻ...

കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നത് പുരുഷൻ; കുറ്റക്കാരി സ്ത്രീയും- ഇന്നസെന്‍റിനെതിരെ റിമ

text_fields
bookmark_border
കിടക്ക പങ്കിടാൻ ആവശ്യപ്പെടുന്നത് പുരുഷൻ; കുറ്റക്കാരി സ്ത്രീയും- ഇന്നസെന്‍റിനെതിരെ റിമ
cancel

കൊച്ചി: നടന്‍ ഇന്നസെന്‍റിന്‍റെ നടിമാര്‍ക്കെതിരെയുള്ള പരാമര്‍ശത്തെ വിമര്‍ശിച്ച് നടി റിമ കല്ലിങ്കല്‍. സിനിമയിലെ മോശപ്പെട്ട സ്ത്രീകള്‍ കിടക്ക പങ്കിട്ടെന്ന് വരും എന്ന അമ്മ പ്രസിഡണ്ട് ഇന്നസെന്‍റിന്‍റെ പരാമര്‍ശമാണ് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തിയത്. ഇതിനെതിരെയാണ് റിമ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.

ജോലി അവസരങ്ങള്‍ക്ക് വേണ്ടി കിടക്ക പങ്കിടണമെന്ന് ആവശ്യപ്പെടുന്നത് പുരുഷനാണ്. എന്നാല്‍ കുറ്റക്കാരിയാകേണ്ടി വരുന്നത് സ്ത്രീയും- എന്നാണ് ഫേസ്ബുക്കിലൂടെയുള്ള റിമയുടെ പ്രതികരണം. നിങ്ങള്‍ക്കുള്ള വിശേഷാധികാരങ്ങളാല്‍ അന്ധരായി പോകുന്നത് കൊണ്ടാണ് അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ എല്ലാ സ്ത്രീകളും വാര്‍ത്താസമ്മേളനം വിളിക്കണമെന്ന് കരുതുന്നതെന്നും റിമ പറഞ്ഞു.

നിങ്ങള്‍ ഈ സംവിധാനത്തിന്‍റെ ഭാഗമാണെന്ന് മനസിലാക്കുമ്പോഴും എവിടെ നിന്ന് തുടങ്ങണമെന്ന് അറിയുന്നില്ല. പക്ഷെ ഈ ദുരവസ്ഥ ഒരു നാള്‍ മാറുക തന്നെ ചെയ്യുമെന്നും റിമ പോസ്റ്റില്‍ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Innocentammaactress attackrima kallingalmalayalam newsmovies newsActor Dileep
News Summary - Rima kallingal's Facebook post against Innocent
Next Story