Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമഞ്ജുവാര്യരുടെ...

മഞ്ജുവാര്യരുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കുമെന്ന്​ ആദിവാസി കുടുംബങ്ങൾ

text_fields
bookmark_border
മഞ്ജുവാര്യരുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കുമെന്ന്​ ആദിവാസി കുടുംബങ്ങൾ
cancel

കൽപറ്റ: നടി മഞ്ജുവാര്യരുടെ തൃശ്ശൂരിലെ വീട്ടുപടിക്കൽ 13 മുതൽ കുടിൽകെട്ടി സത്യാഗ്രഹം നടത്തുമെന്ന് ആദിവാസി കുടു ംബങ്ങൾ. 1.88 കോടി ചെലവിൽ പനമരം ഗ്രാമപ്പഞ്ചായത്തിലെ പരക്കുനിയിൽ പണിയ വിഭാഗത്തിൽപ്പെട്ട 57 ആദിവാസി കുടുംബങ്ങൾക്ക് വീടുനിർമിച്ച് നൽകാമെന്ന് പറഞ്ഞ് മഞ്ജുവാര്യർ വഞ്ചിച്ചതായാണ്​ ആരോപണം. നടിയുടെ തൃശ്ശൂരിലെ വീട്ടുപടിക്കൽ 13 മുതൽ കുടിൽകെട്ടി സത്യാഗ്രഹം നടത്തുമെന്ന് ഇന്ദിര വെള്ളൻ, മിനി കുമാരൻ, പാറ്റ വെള്ളൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

വീട് നിർമിച്ച് നൽകാമെന്നും അടിസ്ഥാന സൗകര്യങ്ങളൊരുക്കാമെന്നുമാണ് മഞ്ജുവാര്യർ ഫൗണ്ടേഷൻ അറിയിച്ചത്​. ഇതുസംബന്ധിച്ച് 2017 ജനുവരി 20-ന് കലക്ടർ, വകുപ്പ് മന്ത്രി, പനമരം ഗ്രാമപ്പഞ്ചായത്ത് എന്നിവക്ക്​ കത്തും നൽകി. ശേഷം പട്ടികജാതി-വർഗ വകുപ്പ് പ്രവൃത്തിക്ക് അനുമതിയും നൽകി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർനടപടിയും ഉണ്ടായില്ല- അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manju WarrierTribal Protesttribal family
News Summary - tribal family against manju warrier-movie news
Next Story