ആ സാഹസിക യാത്ര ഇതാണ്; വിഡിയോ പങ്കുവെച്ച് മഞ്ജു -VIDEO
text_fieldsസിനിമ ചിത്രീകരണത്തിന് ഹിമാചൽ പ്രദേശിലെത്തിയ മഞ്ജുവും സംഘവും പ്രളയത്തിനെ തുടർന്ന് ഒറ്റപ്പെട ്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. മണാലിക്കടുത്ത് ഛത്രുവ ിലാണ് മഞ്ജുവും സംഘവും കുടുങ്ങിയത്. അതിന്‍റെ വിഡിയോ മഞ്ജു തന്നെ പുറത്തുവിട്ടു. ഛത്രുവിൽനിന്ന് ആറ് മണിക്കൂർ നട ന്ന് ഷിയാം ഗോരുവിലേക്ക് മഞ്ഞുമലകൾ താണ്ടിയുള്ള സാഹസിക യാത്രയാണ് വിഡിയോയിലുള്ളത്.
മഞ്ജു വാര്യർ ഉൾപ്പെടെ 25 അംഗസംഘം 'കയറ്റം' എന്ന സനൽകുമാർ ശശിധരൻ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനാണ് ഹിമാചലിൽ ഹംപ്‌ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്. സംഘത്തോടൊപ്പം സൗകര്യങ്ങൾ ഒരുക്കാൻ പരിചയസമ്പന്നരായ 10 സഹായികളും ഉണ്ടായിരുന്നുവെന്ന് സംവിധായകൻ സനൽകുമാർ അറിയിച്ചു.
അപകടകരമായ ഹിമാലയൻ ട്രെക്കിങ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്. സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നിരുന്ന മൗണ്ടൻ എക്സ്പെഡിഷൻ സംഘത്തിന്‍റെ സമയോചിതമായ ഇടപെടൽ കൊണ്ടും കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെ ആറു മണിക്കൂർ കൊണ്ട് സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത് നടന്നെത്തുകയായിരുന്നുവെന്നും സംവിധായകൻ സനൽ കുമാർ ശശിധരൻ വ്യക്തമാക്കി.
എല്ലാവഴികളും കനത്ത മഴയെത്തുടർന്ന് തകർന്നിരുന്നതിനാൽ രണ്ടുദിവസം പുറം ലോകവുമായി ബന്ധപ്പെടാനാകാതെവന്നു. ഞങ്ങളെ കൂടാതെ ഇരുനൂറോളം പേർ ആ സ്ഥലത്ത് കുടുങ്ങിയിരുന്നു. സംഘത്തിലെ മൂന്നുപേർക്ക് കാലിനു ചെറിയ പരിക്കുകൾ ഉണ്ടായിരുന്നതിനാൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ചത്രുവിൽ തന്നെ നിൽക്കേണ്ടിവന്നു. മഞ്ജു വാര്യർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഈ സിനിമായാത്ര കൊണ്ട് വ്യക്തിപരമായ നേട്ടം. എല്ലാവരും സുരക്ഷിതരാണ് -സനൽ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.