പ്രളയത്തിൽപെട്ട സിനിമ സംഘത്തെ ബേസ് ക്യാമ്പിലെത്തിക്കാൻ ശ്രമിക്കുന്നു -വി. മുരളീധരൻ
text_fieldsഷിംല: മണ്ണിടിച്ചിൽ മൂലം ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സിനിമ സംഘത്തെ ബേസ് ക്യാമ്പിലേ ക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. 23 കിലോമീറ്റർ നടന്ന് വേണം ബേസ് ക്യാമ് പിലെത്താൻ. ഛത്രുവിൽ നിന്ന് ബേസ് ക്യാമ്പിലേക്ക് നടന്നെത്താൻ മൂന്ന് മണിക്കൂറോളം സമയം വേണ്ടിവരും. അവിടെയെത ്തിയാൽ റോഡ് മാർഗം രക്ഷിക്കാൻ സാധിക്കും. സംഘത്തിന് ആവശ്യമായ ഭക്ഷണം എത്തിച്ചു നൽകാൻ നിർദേശം നൽകിയിട്ടുണ്ട് . സംഘത്തെ രക്ഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചതായും മുരളീധരൻ അറിയിച്ചു.
മഞ്ജു വാര്യരുടെ സഹോദരൻ മധു വാര് യർ വിവരം അറിച്ചതിനെ തുടർന്നാണ് വി. മുരളീധരൻ വിഷയത്തിൽ ഇടപ്പെട്ടത്. തുടർന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറുമായി ബന്ധപ്പെട്ട മുരളീധരൻ മലയാളി സിനിമ സംഘത്തെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം ഉൾപ്പെടുന്ന പ്രദേശമാണ് ഛത്രു. നിലവിൽ സംഘം സുരക്ഷിതമാണെന്നും വൈകുന്നേരത്തോടെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച വിവരം കൈമാറാമെന്നും ഹിമാചൽ സർക്കാർ അറിയിച്ചിരുന്നു.
പ്രളയക്കെടുതിയിൽ 200 അംഗ വിനോദ സഞ്ചാരികളും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഗതാഗതം തടസപ്പെട്ട ഇടങ്ങളിൽ തൽകാലിക റോഡ് നിർമ്മിച്ചാണ് ആളുകളെ പുറത്തെത്തിക്കാൻ ശ്രമിക്കുന്നത്.
സംവിധായകൻ സനൽ കുമാർ ശശിധരന്‍റെ ‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മഞ്ജു വാര്യരും സംഘവും ഹിമാചൽ പ്രദേശിലെ ഛത്രുവിലെത്തിയത്. 30ഓളം പേരാണ് സംഘത്തിലുള്ളത്. മഞ്ജു വാര്യർ സഹോദരൻ മധു വാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ ബന്ധപ്പെട്ടാണ് തങ്ങൾ കുടുങ്ങിയ വിവരം അറിയിച്ചത്.
മൂന്നാഴ്ചയായി മഞ്ജു വാര്യരും സംഘവും ഛത്രുവിലാണ്. ഷിംലയിൽ നിന്ന് 330 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ട പ്രദേശമാണിത്. രണ്ടാഴ്ചയായി തുടരുന്ന ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഗതാഗതം തടസപ്പെടുകയായിരുന്നു. സംഘാംഗങ്ങൾക്ക് രണ്ട് ദിവസത്തെ ഭക്ഷണം മാത്രമാണ് കൈവശമുള്ളതെന്നും സഹായം അഭ്യർഥിച്ചാണ് ഫോൺ വിളിച്ചതെന്നും മധു വാര്യർ അറിയിച്ചു.
എസ് ദുർഗ, ചോല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.