നിയമവിരുദ്ധം; 'സർക്കാറി'നെതിരായ പ്രതിഷേധത്തെ വിമർശിച്ച് രജനി
text_fieldsചെന്നൈ: ഇളയദളപതി ചിത്രം സർക്കാറിനെതിരെ അണ്ണാ ഡി.എം.കെയുടെ പ്രതിഷേധത്തെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സ്റ്റൈൽ മന്നൻ രജനികാന്ത്. ചിത്രത്തിന്‍റെ പോസ്റ്ററുകളും ബാനറുകളും നശിപ്പിക്കുന്ന എ.ഐ.എ.ഡി.എം.കെ പ്രവർത്തകരുടെ നടപടി നിയലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.
സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിനെതിരെ നടക്കുന്ന അക്രമണങ്ങൾ നിയലംഘനമാണ്. ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യുന്നതിനെ അപലപിക്കുന്നുവെന്നും രജനി കൂട്ടിച്ചേർത്തു.
അതേസമയം, അണ്ണാ ഡി.എം.കെ പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ചിത്രത്തിലെ രംഗങ്ങൾ നീക്കം ചെയ്യാമെന്ന് നിർമാതാക്കൾ അംഗീകരിച്ചതായാണ് വിവരം.
നേരത്തെ വിജയ് ചിത്രം മെർസലും വിവാദമായിരുന്നു. ചിത്രത്തിലെ രംഗങ്ങൾ കേന്ദ്ര നയങ്ങൾക്കെതിരാണെന്ന് പറഞ്ഞാണ് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.