ചക്രം സിനിമയിലെ ചിത്രം പങ്കുവച്ച് വിദ്യാബാലൻ; തെൻറ ആദ്യ നായകൻ മോഹൻലാലെന്ന്
text_fieldsഅന്തരിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിെൻറ സ്വപ്ന പദ്ധതിയായിരുന്നു ചക്രം എന്ന സിനിമ. ആദ്യം മോഹൻലാലിനെവച്ചും പിന്നീട് പ്രിഥീരാജിനെ നായകനാക്കിയും സിനിമ പ്ലാൻ ചെയ്തെങ്കിലും രണ്ടും നടന്നില്ല. ആദ്യ പദ്ധതിയിലെ നായിക ഇന്നത്തെ ബോളിവുഡ് താരറാണി വിദ്യാബാലനായിരുന്നു. ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചശേഷമായിരുന്നു സിനിമ മുടങ്ങിയത്.
2000ൽ നടന്ന ഷൂട്ടിങ്ങിനിടെ എടുത്ത ഒരു ചിത്രം തെൻറ ഇൻസ്റ്റഗ്രാം സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയായിരുന്നു വിദ്യാബാലൻ. 'എെൻറ ആദ്യത്തെ മലയാള ചിത്രമായ ചക്രത്തിെൻറ സെറ്റിലാണ് മോഹൻലാലിനൊപ്പം ചിത്രം എടുത്തത്. ആദ്യ ഷെഡ്യൂളിന് ശേഷം ചിത്രം ഒഴിവാക്കി. പിൻതിരിഞ്ഞുനോക്കുേമ്പാൾ ഞാൻ വിചാരിച്ചത്ര മോശമാണെന്ന് തോന്നുന്നില്ല'- എന്നാണ് വിദ്യ കുറിച്ചത്. ചുവന്ന ചുരിദാർ ധരിച്ച വിദ്യയെയാണ് ചിത്രത്തിൽ കാണുന്നത്.
2000ൽ ഇൗ പദ്ധതി പരാജയപ്പെട്ട ശേഷം അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വിദ്യക്ക് ബോളിവുഡിൽ നായികയായി അവസരം ലഭിക്കുന്നത്. 'പരിണീത' ആയിരുന്നു സിനിമ. ചക്രം മുടങ്ങിയതോടെ ഭാഗ്യമില്ലാത്ത നടിയെന്ന ലേബൽ തനിക്ക് ലഭിച്ചതായും തന്നെ കരാർ ചെയ്തിരുന്ന ആറോ-ഏഴൊ സിനിമകളിൽ നിന്ന് പുറത്താക്കിയതായും വിദ്യ പറഞ്ഞിട്ടുണ്ട്.
'ഇത് പരിഹാസ്യമാണ്, ഞാനതിൽ വിശ്വസിക്കുന്നില്ല. ഞാൻ ഒരു അന്ധവിശ്വാസിയല്ല. വിജയത്തിനൊ പരാജയത്തിനൊ മറ്റാരെങ്കിലും കാരണമാകുമെന്ന് ഞാൻ കരുതുന്നില്ല. ചിലപ്പോൾ കാര്യങ്ങൾ നടക്കില്ല ആ സിനിമകളിലെല്ലാം എന്നെ മാറ്റിസ്ഥാപിച്ചപ്പോൾ ഞാൻ നടുങ്ങിപ്പോയി. അക്കാലത്ത് ഒരു വലിയ തമിഴ് സിനിമയിൽ നിന്ന് എന്നെ പുറത്താക്കി'-വിദ്യ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.