Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരയോടൊപ്പം പിടക്കുന്ന...

തിരയോടൊപ്പം പിടക്കുന്ന മത്തി; പിടിച്ച് കവറിലാക്കി നാട്ടുകാർ

text_fields
bookmark_border
തിരയോടൊപ്പം പിടക്കുന്ന മത്തി; പിടിച്ച് കവറിലാക്കി നാട്ടുകാർ
cancel

വാടാനപ്പള്ളി (തൃശൂർ): പൊക്കാഞ്ചേരി ബീച്ചിൽ തിരമാലയോടൊപ്പം ജീവനുള്ള മത്തികൾ കരയിലേക്ക് അടിച്ചുകയറിയത് നാട്ടുകാർക്ക്​ അമ്പരപ്പായി. ഞായറാഴ്ച രാവിലെ ആറോടെ കടപ്പുറത്ത് എത്തിയവരാണ് മത്തിക്കൂട്ടം തിരയടിച്ച് കയറുന്നത് ആദ്യം കണ്ടത്. സമീപം താമസിക്കുന്ന സി.പി.എം വാടാനപ്പള്ളി ലോക്കൽ സെക്രട്ടറി സുരേഷ് മഠത്തിലും മക്കളും കവറുമായെത്തി മത്സ്യം വാരാൻ തുടങ്ങി.

വിവരമറിഞ്ഞ്​ എത്തിയവർക്കെല്ലാം സഞ്ചി നിറയെ മത്സ്യം ലഭിച്ചു. പ്രതിഭാസം കാണാൻ സ്ത്രീകളും കുട്ടികളും ജനപ്രതിനിധികളും മത്സ്യത്തൊഴിലാളികളുമടക്കം ആളുകൾ ഒഴുകിയെത്തിയതോടെ പൊക്കാഞ്ചേരി കടപ്പുറം ജനസമുദ്രമായി. ഇവിടെ കടൽ ഭിത്തി ഇല്ലാത്തത്​ മീൻ പിടിക്കാൻ സൗകര്യമായി. ഉച്ചവരെ ഇത് തുടർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sardinevadanappally beach
News Summary - sardines at vadanappally beach
Next Story