പഞ്ചാബിൽ എ.എ.പി തൂത്തുവാരുമെന്ന് കെജ് രിവാൾ
text_fieldsഅമൃത്സർ: പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 117 സീറ്റിൽ 100 സീറ്റും എ.എ.പി നേടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
തന്‍റെ പാർട്ടി അധികാരത്തിലെത്തിയാൽ വിശുദ്ധ ഗ്രന്ഥങ്ങളായ ഖുർആനെയും ഗുരു ഗ്രന്ഥ് സാഹിബിനെയും അവഹേളിച്ചതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും പഞ്ചാബിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. ഈ വർഷം രണ്ടാം തവണയാണ് കെജ്‌രിവാൾ പഞ്ചാബിൽ സന്ദർശനം നടത്തുന്നത്. ഈ വർഷമാദ്യം ഫെബ്രുവരിയിൽ അദ്ദേഹം അഞ്ചു ദിവസത്തെ സന്ദർശനത്തിന് ഇവിടെയെത്തിയിരുന്നു.
ഒരു മാസത്തിനകം പഞ്ചാബിലെ മയക്കുമരുന്ന് പ്രശ്‌നം പരിഹരിക്കാൻ തനിക്കാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതുവരെയുള്ള ഭരണാധികാരികൾ പഞ്ചാബിനെ കൊള്ളയടിച്ചുവെന്നും ആം ആദ്മി ഭരണത്തിലെത്തിയാൽ ഇവരെ അഴിക്കുള്ളിലാക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി.
അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന പഞ്ചാബിലെ തെരഞ്ഞെടുപ്പിൽ ശക്തമായ മുന്നേറ്റം കാഴ്‌ച്ചവെക്കാനിരിക്കുന്ന ആം ആദ്മി പാർട്ടിക്ക് അധികാരത്തിലിരിക്കുന്ന അകാലിദൾ-ബി.ജെ.പി സഖ്യവും പ്രതിപക്ഷമായ കോൺഗ്രസും ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.