സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ
text_fieldsതിരുവനന്തപുരം: ഊജിത പക൪ച്ചവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കും. വീടുകൾ കേന്ദ്രീകരിച്ചാണ് കൊതുക് നി൪മാജ൪ജന പ്രവ൪ത്തനങ്ങൾ നടത്തേണ്ടതെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ അറിയിച്ചു. സംസ്ഥാനതല ഉദ്ഘാടനം രാവിലെ ഒമ്പതിന് കോട്ടയത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിക്കും. വീടുകൾ കേന്ദ്രീകരിച്ചുള്ള അടുത്ത ഡ്രൈ ഡേ ആചരണം ജൂൺ 23നും 30നും നടക്കും. സ്ഥാപനങ്ങളിൽ 21നും അതിനടുത്ത രണ്ട് വെള്ളിയാഴ്ചകളിലുമാണ്. സ്കൂളുകൾ കേന്ദ്രീകരിച്ച് 17, 24, ജൂലൈ ഒന്ന് തീയതികളിൽ നടക്കും. ജൂൺ 18, 25 തീയതികളിൽ ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രവ൪ത്തക൪ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൊതുക് നി൪മാ൪ജന തീവ്രയത്ന പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.