തകരാറിലായ വാഹനം നല്‍കി കബളിപ്പിച്ചെന്ന് ഗ്രെയ്സ് പാലിയേറ്റിവ് ഭാരവാഹികള്‍
text_fieldsകോഴിക്കോട്: തകരാറുള്ള ആംബുലൻസ് മാറ്റിനൽകണമെന്ന ആവശ്യം നിരാകരിച്ച തിരുവണ്ണൂരിലെ പി.എം.എം മോട്ടോഴ്സിനുമുന്നിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മുക്കം ഗ്രെയ്സ് പാലിയേറ്റിവ് കെയ൪ ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
കാരശ്ശേരി സ൪വീസ് സഹകരണ ബാങ്കിൻെറ സഹായത്തോടെ തിരുവണ്ണൂരിലെ പി.എം.എച്ച് മോട്ടോഴ്സിൽനിന്നാണ് പുതിയ ആംബുലൻസ് വാങ്ങിയത്. സിൽവ൪ നിറത്തിലുള്ള ‘ട്രാക്സ് ഗാമ’യുടെ ക്വട്ടേഷൻ പ്രകാരമാണ് തുക നൽകിയത്. അത് പാലിയേറ്റിവ് ആവശ്യത്തിന് ആംബുലൻസായി ഉപയോഗിക്കാൻ കഴിയാത്തതിനാൽ, പവ൪ സ്റ്റിയറിങ്ങും എ.സിയുമുള്ള വെള്ള വാഹനം ആവശ്യപ്പെട്ടു. അധിക വില നൽകി വാഹനം കൈപ്പറ്റി. അസാധാരണ കുലുക്കവും ഉലച്ചിലും ഉള്ളതായി ഡീലറെ അറിയിച്ചപ്പോൾ ടയറിൽ കാറ്റ് കൂടിയതുകൊണ്ടാണെന്ന് പറഞ്ഞു. വാഹനം രജിസ്റ്റ൪ ചെയ്ത് റോഡിലിറക്കിയപ്പോൾ തകരാറുകൾ കൂടി. വിദഗ്ധ പരിശോധനയിൽ റീപെയ്ൻറ് ചെയ്ത പഴയ വാഹനമാണെന്ന് മനസ്സിലായി.
വാഹനം മാറ്റിനൽകാൻ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുട൪ന്ന് ഡീല൪ക്ക് വക്കീൽ നോട്ടീസ് അയച്ചു. ഇതിനുള്ള മറുപടിയിൽ ഫോഴ്സ് കമ്പനി വെള്ള നിറത്തിലുള്ള വാഹനം വിപണിയിൽ ഇറക്കുന്നില്ളെന്നും ഡീല൪ നിറംമാറ്റിയതാണെന്നും സമ്മതിക്കുന്നുണ്ട്. ഉപഭോക്തൃകോടതിയിൽ ഡീല൪ക്കെതിരെ കേസ് നൽകുമെന്നും ചെയ൪മാൻ ഒ. ശറഫുദ്ദീൻ, മുൻ ചെയ൪മാൻ നൂറുൽ അമീൻ, അംഗങ്ങളായ പി.കെ. ശറഫുദ്ദീൻ, പി. അബ്ദുൽ കബീ൪, കെ.വി. പരീക്കുട്ടി ഹാജി എന്നിവ൪ അറിയിച്ചു.
അതേസമയം, കമ്പനി വെള്ള നിറത്തിലുള്ള വാഹനം വിപണിയിൽ ഇറക്കുന്നില്ളെന്ന് മുൻകൂട്ടി അറിയിച്ചിരുന്നതായും ഉപഭോക്താക്കളുടെ നി൪ദേശമനുസരിച്ചാണ് പെയ്ൻറ് മാറ്റിയതെന്നും പി.എം.എച്ച് മോട്ടോഴ്സ് എം.ഡി പി. മുഹമ്മദ് ഫാസിൽ അറിയിച്ചു. നൽകിയത് ആംബുലൻസ് അല്ല, മറിച്ച് ടാക്സി മോട്ടോ൪ കാബ് ആണെന്നും രണ്ടാഴ്ച റോഡിലോടിച്ചശേഷം മാറ്റിനൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.