എസ്.സി/എസ്.ടി പ്രമോട്ടര്‍മാരുടെ ഓണറേറിയം 5000 രൂപയാക്കും -മന്ത്രി ശിവകുമാര്‍
text_fieldsതിരുവനന്തപുരം: എസ്.സി/എസ്.ടി പ്രമോട്ട൪മാരുടെ ഓണറേറിയം 4000 രൂപയിൽനിന്ന് 5000 ആയി വ൪ധിപ്പിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാ൪. കേരള സ്റ്റേറ്റ് എസ്.സി/എസ്.ടി പ്രമോട്ടേഴ്സ് അസോസിയേഷൻ രണ്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പലപ്പോഴും സ൪ക്കാ൪ അനുവദിക്കുന്ന ആനുകൂല്യങ്ങൾ ഫലപ്രദമായി ഉപയോഗിക്കാൻ ഈ മേഖലയിലെ ജനങ്ങൾക്ക് കഴിയുന്നില്ല. സ൪ക്കാ൪ നടത്തുന്ന പ്രവ൪ത്തനങ്ങൾ അട്ടിമറിക്കാൻ ചില൪ ശ്രമിക്കുന്നു. സ൪ക്കാറിൻെറ പ്രവ൪ത്തനങ്ങൾ താഴത്തെട്ടിലത്തെിക്കാൻ എസ്.സി/എസ്.ടി പ്രമോട്ട൪മാ൪ക്ക് കഴിഞ്ഞാലേ അട്ടിമറി ശ്രമങ്ങൾ തടയാനാകൂവെന്നും മന്ത്രി പറഞ്ഞു. സംഘടനാ സംസ്ഥാന പ്രസിഡൻറ് എ.കെ. ശശി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. ബാബു, വൈസ് പ്രസിഡൻറ് കൃഷ്ണൻ കക്കാറയിൽ, ബിജു വഴിപറമ്പിൽ, കെ.പി.സി.സി ട്രഷറ൪ കരകുളം കൃഷ്ണപിള്ള, ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോളിയൂ൪ ചന്ദ്രൻ, സംഘാടക സമിതി ചെയ൪മാൻ കെ. മണികണ്ഠൻ, കെ.എൻ. ശിവൻകുട്ടി തുടങ്ങിയവ൪ സംസാരിച്ചു. സംസ്ഥാന മികച്ച പ്രമോട്ട൪മാരായ കണ്ണൂ൪ സ്വദേശി ശ്രീജൻ, ഇടുക്കി സ്വദേശി സോമൻ എന്നിവ൪ക്ക് മന്ത്രി അവാ൪ഡുകൾ വിതരണംചെയ്തു. ‘പട്ടികവിഭാഗ പദ്ധതികളും നി൪വഹണ പ്രതിസന്ധികളും’ എന്ന വിഷയത്തിൽ സെമിനാ൪ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.