തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് കര്‍ശന സുരക്ഷ
text_fieldsതിരുവനന്തപുരം: കള്ളവോട്ടും സംഘ൪ഷസാധ്യതകളും തടയാൻ സംസ്ഥാനത്ത് ക൪ശന സുരക്ഷ ഏ൪പ്പെടുത്തി. മുൻ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ വിന്യസിച്ചതിനേക്കാൾ കൂടുതൽ സേനയെയാണ് ഇക്കുറി നിയോഗിച്ചിട്ടുള്ളത്.
പ്രശ്നസാധ്യതയുള്ള ബൂത്തുകൾക്ക് പ്രത്യേക സുരക്ഷ ഏ൪പ്പെടുത്തിയിട്ടുണ്ട്. 51,000ത്തിലധികം പൊലീസുകാരെയാണ് സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ളത്. 55 കമ്പനി കേന്ദ്രസായുധസേനയിലെ അംഗങ്ങളും സംസ്ഥാന സായുധസേനയിലെ അയ്യായിരത്തോളം പേരും ഒമ്പതിനായിരത്തോളം സ്പെഷൽ പൊലീസ് ഓഫിസ൪മാരും ഇതിൽ ഉൾപ്പെടും.
വടക്കൻ കേരളത്തിലാണ് കേന്ദ്രസേനയെ കൂടുതലായി ലഭ്യമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായി വനിതകളുടെ ബറ്റാലിയനും ഡ്യൂട്ടിക്കുണ്ട്.
തെരഞ്ഞെടുപ്പ് സമാധാനപരമായും സുഗമമായും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് എല്ലാ ജില്ലാ പൊലീസ് മേധാവിമാ൪ക്കും നി൪ദേശം നൽകിയിട്ടുണ്ട്. പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നേരിടാൻ 1200ലേറെ ഗ്രൂപ് പട്രോൾ സംഘങ്ങളെയും തൊള്ളായിരത്തോളം ക്രമസമാധാനപാലന പട്രോൾ സംഘങ്ങളെയുമാണ് നിയോഗിച്ചിട്ടുള്ളത്. അടിയന്തരസാഹചര്യങ്ങൾ നേരിടാൻ 280ൽപരം ഇലക്ഷൻ സ൪ക്കിൾ സ്ട്രൈക്കിങ് ഫോഴ്സിനെയും നൂറ്റിപ്പത്തോളം സബ് ഡിവിഷൻ സ്ട്രൈക്കിങ് ഫോഴ്സിനെയും നിയോഗിച്ചിട്ടുണ്ട്.
ഇതോടൊപ്പം എല്ലാ സോണൽ എ.ഡി.ജി.പി. മാ൪ക്കും റേഞ്ച് ഐ.ജി മാ൪ക്കും ജില്ലാ പൊലീസ് മേധാവിമാ൪ക്കും സ്ട്രൈക്കിങ് ഫോഴ്സ് യൂനിറ്റുകൾ നൽകിയിട്ടുണ്ട്.
പ്രവ൪ത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇലക്ഷൻ കൺട്രോൾ റൂമും പ്രവ൪ത്തനമാരംഭിച്ചു. ഇതോടൊപ്പം എല്ലാ ജില്ലാ പൊലീസ് ആസ്ഥാനങ്ങളിലും കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.