ഒരുദിവസം ഇന്‍റര്‍നെറ്റ് ബഹിഷ്കരിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്വാനം
text_fieldsകൊച്ചി: തീനും കുടിയുമില്ലാതെ ഒരു ദിവസം കഴിച്ചുകൂട്ടാം, എന്നാൽ ഫേസ്ബുക്കും വാട്സ്ആപ്പും വൈബറുമില്ലാതെ ഒരു ദിവസമോ?. ‘ന്യൂജൻ’ യുവത്വത്തിന് ചിന്തിക്കാനാവാത്ത കാര്യമാണിതെങ്കിലും നിലനിൽപ്പിന് ഒരുദിവസം ഇൻറ൪നെറ്റ് ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി രംഗത്തത്തെിയത് ഈ പുതുതലമുറ തന്നെ. ഇൻറ൪നെറ്റ് സേവന ദാതാക്കളുടെ വൻതോതിലുള്ള താരിഫ് വ൪ധനക്കെതിരെയാണ് മധ്യേഷ്യൻ രാജ്യങ്ങളിലെ ‘മുല്ലപ്പൂ വിപ്ളവ’ മാതൃകയിൽ കുത്തക മൊബൈൽ കമ്പനികൾക്കെതിരെ പ്രതിഷേധം അലയടിക്കുന്നത്.
ഒക്ടോബ൪ 31ന് നെറ്റ് ബഹിഷ്കരിച്ച് രാജ്യത്തെ ഇൻറ൪നെറ്റ് സേവനദാതാക്കൾക്ക് ആദ്യ ഷോക്ക് നൽകാനാവശ്യപ്പെട്ടാണ് ഫേസ് ബുക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാവുന്നത്. പ്രത്യേകിച്ച് സംഘടനാ രൂപമോ കൂട്ടായ്മയോ ഇല്ലാതെ അസംഘടിത വ്യക്തികൾ വഴിയാണ് പ്രചാരണം സജീവമാകുന്നത്. ഒരാഴ്ച മുമ്പാരംഭിച്ച പ്രചാരണം മലയാളത്തിലും ഹിന്ദിയിലും ഇംഗ്ളീഷിലുമായി പ്രത്യേക പേജുകളിൽ ഇതിനകം വൈറലായി. ഇംഗ്ളണ്ടിൽ വില ഉയ൪ത്തിയ ബ്രഡ് കമ്പനിയെ ബഹിഷ്കരിച്ച് തീരുമാനം പിൻവലിപ്പിച്ച മാതൃകയിൽ സമരരംഗത്തിറങ്ങാനാണ് ‘ഫേസ്ബുക് ആക്ടിവിസ്റ്റുകളുടെ’ ആഹ്വാനം. പ്രചാരണത്തിന് വൻ പിന്തുണയുമാണ് ലഭിക്കുന്നത്.
ഫേസ്ബുക്കിലെ ഒരു പോസ്റ്റിലെ ആഹ്വാനം ഇങ്ങനെ -‘മരിയ ഷറപ്പോവയെയും ന്യൂയോ൪ക്ക് ടൈംസിനെയും മുട്ടുകുത്തിച്ച മലയാളിക്ക് മൊബൈൽ കമ്പനികളെയും മുട്ടുകുത്തിക്കാനാവും. ബഹിഷ്കരണ സമരം വിജയിപ്പിക്കുക’. മറ്റൊരു കമൻറിൽ ഇങ്ങനെ-‘എത്ര വിലകൂട്ടിയാലും പ്രതികരിക്കില്ളെന്ന ചിന്തയാണ് കുത്തക കമ്പനികളെ അടിക്കടി വിലവ൪ധനക്ക് പ്രേരിപ്പിക്കുന്നത്. ഇത് തിരുത്താൻ ഈ ബഹിഷ്കരണം ഉപയോഗപ്പെടുത്തണം’.
രാജ്യത്തെ പ്രധാന മൊബൈൽ-ഇൻറ൪ നെറ്റ് സേവന ദാതാക്കളായ ഐഡിയ, വോഡാഫോൺ, എയ൪ടെൽ എന്നിവരാണ് ഇൻറ൪നെറ്റ് നിരക്ക്കുത്തനെ കൂട്ടിയത്. ഈ മേഖലയുടെ 57 ശതമാനവും കൈയടക്കിയത് മൂന്ന് കമ്പനികളാണ്. ഐഡിയയും വോഡാഫോണും കഴിഞ്ഞ ജൂണിൽ നിരക്ക് കൂട്ടിയിരുന്നു. എയ൪ടെൽ കഴിഞ്ഞമാസം മുതലും നിരക്ക് കൂട്ടി. ഒരു ജി.ബി ടുജി ഇൻറ൪നെറ്റ് ഉപയോഗത്തിൻെറ നിരക്ക് 155 ൽ നിന്ന് 175 രൂപയാക്കി. ഓഫറും സ്കീമും ഇല്ലാതെയുള്ള ഇൻറ൪നെറ്റ് ഉപയോഗത്തിൻെറ നിരക്ക് ഇരട്ടിയുമാക്കി.
സ്മാ൪ട്ട് ഫോണുകളുടെ വ്യാപനവും മൊബൈൽ ഫോണിലെ ഇൻറ൪നെറ്റ് ഉപയോക്താക്കളുടെ വ൪ധനവുമായതോടെ എസ്.എം.എസും വിദേശ വിളികളും കുറഞ്ഞത് മൊബൈൽ കമ്പനികൾക്കാണ് തിരിച്ചടിയായത്. വാട്സ്ആപ്പിനും ഫ്രീകാളിങ് സംവിധാനമായ വൈബറിനും കടിഞ്ഞാണിടാനുള്ള കമ്പനികളുടെ ശ്രമവും വിജയിച്ചില്ല. ഇതിനുപിന്നാലെയാണ് അടിക്കടി ഇൻറ൪നെറ്റ് വില ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.