കാണികളുടെ മനംകവർന്ന് ‘അനീനുൽ ബരീഅ്’ നാടകം
text_fieldsഒരുവിഭാഗം ജനങ്ങളെ ഭയത്തിെൻറയും സംശയത്തിെൻറയും പുകമറക്ക് പിന്നിലേക്കുമാറ ്റി കൊന്നൊടുക്കുന്ന ഫാഷിസം ചർച്ചചെയ്യുന്ന ‘അനീനുൽ ബരീഅ്’ അറബി നാടകം ശ്രദ്ധകവർന ്നു. ക്രിക്കറ്റ് കളിയിലെ തർക്കങ്ങൾ മറയാക്കി ഡൽഹിയിൽ മദ്റസ വിദ്യാർഥിയെ കൊലപ്പെടുത്തിയ സംഭവം ഇതിവൃത്തമാക്കിയ നാടകം, തിരുവനന്തപുരം അഴീക്കോട് ക്രസൻറ് ഹൈസ്കൂളാണ് അവതരിപ്പിച്ചത്. ഏഴ് കഥാപാത്രങ്ങളിലൂടെ ‘നിരപരാധിയുടെ തേങ്ങൽ’ കാണികളിലേക്ക് സന്നിവേശിപ്പിക്കാൻ നാടകത്തിനായി. സൗഹൃദങ്ങളോടെ കഴിഞ്ഞിരുന്നവരുടെ മനസ്സുകളിൽ പശുവിെൻറ പേരിൽ സംശയങ്ങൾ സൃഷ്ടിക്കുന്നിടത്തുനിന്നാണ് കഥയുടെ തുടക്കം.
കൊല്ലപ്പെട്ട അസീം, മാതാപിതാക്കളും സഹോദരിമാരും അയൽവാസി കുടുംബം എന്നിവർ കഥാപാത്രങ്ങളായി. 10ാം ക്ലാസ് വിദ്യാർഥികളായ അബ്ദുല്ല, ഫുവാദ് ഷംസുദ്ദീൻ, സൂഫിയ, സഖിയ, അൽഫിന, അൻഫാസ്, നൗറിൻ എന്നിവരാണ് വേഷമിട്ടത്. കഴിഞ്ഞതവണ അവതരിപ്പിച്ച ‘മ്യാന്മറിെൻറ ദുഃഖം’ (ബുഖാവുൻ മ്യാൻമർ) നാടകവും മികവ് പുലർത്തിയിരുന്നു. സ്കൂൾ പ്രിൻസിപ്പലായ മൺസൂർ അടിമാലിയാണ് രചനയും സംവിധാനവും നിർവഹിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.