സ്കൂൾ ബസുകൾക്കിടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു
text_fieldsകൊടിയത്തൂർ: സ്‌കൂൾ വിദ്യാർഥി ബസുകൾക്കിടയിൽ കുടുങ്ങി മരിച്ചു. കൊടിയത്തൂർ പി.ടി.എം ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും പാഴൂർ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകനുമായ മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 4.30ടെയാണ് സംഭവം.
നിർത്തിയിട്ട രണ്ട് ബസുകളിൽ ഒന്ന് മുന്നോട്ടെടുത്തപ്പോൾ പിൻചക്രം കുഴിയിൽ വീഴുകയും തൊട്ടടുത്തുണ്ടായിരുന്ന ബസിൽതട്ടുകയും ചെയ്തു. ഇവക്കിടയിൽ വിദ്യാർഥി കുടുങ്ങുകയുമായിരുന്നെന്നാണ് വിവരം. സ്കൂളിൽ കലോത്സവം നടക്കുന്ന ദിവസമായിരുന്നു. ഇതിനിടെ ടോയ്‍ലറ്റിൽ പോയി തിരിച്ചുവരുമ്പോഴാണ് അപകടമെന്ന് അധ്യാപകർ പറയുന്നു. കുട്ടി വീണുകിടക്കുന്നത് കണ്ട മറ്റൊരു വിദ്യാർഥിയാണ് അധ്യാപകരെ വിവരമറിയിച്ചത്. ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മുക്കം പൊലീസ് എത്തി സംഭവസ്ഥലം പരിശോധിച്ചു.
നഫീസ റഹ്മത്ത് ആണ് ബാഹിഷിന്റെ മാതാവ്. സഹോദരങ്ങൾ: ഹിബ (നഴ്സിങ് വിദ്യാർഥിനി)അയിഷ ബൈസ (പ്രതീഷ് സ്‌കൂൾ, പാഴൂർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.