Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightTrivandrumchevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. നിസ്​വയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട തിരുവനന്തപുരം വർക്കല അയിരൂർ ചെപ്പള്ളി വീട്ടിൽ സുകുമാര പിള്ളയുടെ മകൻ എസ്​.അജിത്ത്​കുമാറിനാണ്​ (52) കോവിഡ്​ സ്​ഥിരീകരിച്ചത്​.

20 വർഷത്തിന്​ മുകളിലായി ഒമാനിലുള്ള അജിത്ത്​ നിർമാണ കമ്പനിയിൽ ജെ.സി.ബി ഒാപറേറ്ററായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന്​ ഏതാനും ദിവസമായി താമസ സ്​ഥലത്ത്​ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ദിവസം സഹപ്രവർത്തകൻ ജോലി കഴിഞ്ഞ്​ മടങ്ങിയെത്തിയപ്പോഴാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതി​െൻറ ഭാഗമായി നടത്തിയ പരിശോധനയിലാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

രഞ്​ജിനിയാണ്​ ഭാര്യ. മക്കൾ: സ്​നേഹ, മേഘ. കോവിഡ്​ ബാധിച്ച്​ ഒമാനിൽ മരിക്കുന്ന 44ാമത്തെ മലയാളിയാണ്​ അജിത്ത്​കുമാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - malayali dies at oman
Next Story