Obituary
പുനലൂർ: വിളക്കുവെട്ടം വളവിൽ വീട്ടിൽ പരേതനായ ബേബിയുടെ ഭാര്യ ലളിത (82) നിര്യാതയായി. മക്കൾ: ബിജു, അജി, സിനി. മരുമക്കൾ: സിന്ധു, സതീഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: മേമന മനേഷ് ഭവനത്തിൽ മോഹനൻ പിള്ള (65) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: മനേഷ്, മഹേഷ്, മയൂഷ്. മരുമക്കൾ: കൃഷ്ണപ്രിയ, അർച്ചന, വിജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
മയ്യനാട്: ആലുംമൂട് വടക്കേഭാഗം വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ ഭാര്യ റംലാബീവി (84) നിര്യാതയായി.
ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പാ തെക്ക് എബനേസർ ഹോമിൽ റിട്ട. കെ.എസ്.ഇ.ബി എൻജിനീയർ ഐസക് ജോർജ് (77-കുഞ്ഞപ്പി) നിര്യാതനായി. ഭാര്യ: പരേതയായ ക്യാത്ത്ലീൻ ഐസക്. മകൾ: രൂത്ത് ജോർജ് ഐസക് (അധ്യാപിക, എ.ഒ.എം.എം എൽ.പി.എസ്, മാവേലിക്കര). മരുമകൻ: ഗ്ലാഡ്സ്റ്റൺ ദാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചാമവിള സി.എസ്.ഐ സെമിത്തേരിയിൽ.
കരുനാഗപ്പള്ളി: പട. തെക്ക് വൈശാഖത്തിൽ ആർ. പങ്കജാക്ഷൻ നായർ (75) നിര്യാതനായി. സി.പി.എം ടൗൺ സെന്റർ മുൻ ബ്രാഞ്ച് സെക്രട്ടറി, റിട്ട. മാർക്കറ്റിങ് ഫെഡറേഷൻ, അഗ്രി ബിസിനസ് പാർട്ണർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: രതി (കരുനാഗപ്പള്ളി സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി). മക്കൾ: ലക്ഷ്മി, വിഷ്ണു. മരുമക്കൾ: ആർ. വിനോദ്, എ.ആർ. രാജലക്ഷ്മി (ബോയ്സ് എച്ച്.എസ്.എസ്. കരുനാഗപ്പള്ളി). മരണാനന്തര ചടങ്ങ് വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന്. സഞ്ചയനം 11ന് രാവിലെ ഏഴിന്.
ശാസ്താംകോട്ട: വേങ്ങ വല്ല്യത്തുവീട്ടിൽ പരേതനായ എസ്. വാസുദേവൻപിള്ളയുടെ ഭാര്യ വസന്തകുമാരിയമ്മ (78, ലീല) നിര്യാതയായി. മക്കൾ: മധു, മായ, മാലിനി, മണിലാൽ, മാധുരി. മരുമക്കൾ: ബിന്ദു, സുരേഷ് കുമാർ, കീർത്തി, പരേതനായ ബിജു.
പാലത്തറ: വെളിയിൽ വീട്ടിൽ സോമരാജന്റെ ഭാര്യ സുധർമണി (തങ്കച്ചി-66) നിര്യാതയായി. മകൻ: ബാലു. മരുമകൾ: സുമി.
ഓച്ചിറ: വള്ളികുന്നം കന്നിമേൽ വാളാച്ചാൽ വിനോദ് ഭവനത്തിൽ വി. വേണുഗോപാലൻ ആചാരി (69) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: വിനോദ്, ദീപ. മരുമക്കൾ: രേഷ്മ, പ്രമോദ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പരവൂർ: കോട്ടപ്പുറം ഹൈസ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പരേതനായ ബാലചന്ദ്രക്കുറുപ്പിന്റെയും റിട്ട. അധ്യാപിക രാധമ്മയമ്മയുടെയും മകൻ പരവൂർ കൂനയിൽ രാധാ ഭവനിൽ (പട്ടുവിള) രാജേഷ് കുറുപ്പ് (48, പർച്ചേസിങ് ഓഫിസർ, മിൽമ, പാലക്കാട്) നിര്യാതനായി. ഭാര്യ: വിദ്യ രാജേഷ്. മക്കൾ: മാധവ്, പ്രണതി. സഹോദരൻ: രാജീവ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന്.
ശാസ്താംകോട്ട: ശൂരനാട് വടക്ക് തെക്കേ മുറിയിൽ പ്രാക്കുളത്ത് തെക്കതിൽ ബദറുദ്ദീൻ (61) നിര്യാതനായി. ഭാര്യ: റംലാബീവി. മക്കൾ: മുഹ്സിന, മുഹസിയ, അബ്ദുൽ ഖലീൽ. മരുമകൻ: ഷമീം (മർച്ചന്റ് നേവി).
പരവൂർ: ചിറക്കരത്താഴം അമ്മാരത്ത്മുക്ക് റോഡുവിള വീട്ടിൽ രാധാകൃഷ്ണൻ (54-ഉണ്ണി) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: പരേതയായ രഞ്ജിത, കൃഷ്ണ.
ഓച്ചിറ: തെക്ക് കൊച്ചുമുറി പുഞ്ചവെളുമ്പേൽ പരേതനായ അബ്ദുൽ റഹ്മാൻ കുഞ്ഞിന്റെ ഭാര്യ റുഖിയ ഉമ്മ (98) നിര്യാതയായി. മക്കൾ: ഹസൻകുഞ്ഞ്, മുഹമ്മദ് കുഞ്ഞ്, പരേതയായ ഫാത്തിമ ബീവി. മരുമക്കൾ: ഹനീഫകുഞ്ഞ് നല്ലേത്ത്, ആരിഫ ബീവി, ഷെജീല.