കണ്ണൂർ: സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിലെ മലബാർ സെന്റ് ജോസഫ്സ് പ്രൊവിൻസ് അംഗമായ സിസ്റ്റർ അമല (73) നിര്യാതയായി. ഗേൾസ് ടൗൺ കൊഴുവനാൽ, ശാന്തിനിലയം ഏന്തയാർ, സ്നേഹാംബിക കോൺവെന്റ് തോട്ടപ്പള്ളി, ബാലികാഭവൻ ചങ്ങനാശ്ശേരി, അമലഭവൻ വൈക്കം, കാരുണ്യഭവൻ കരുണാപുരം, അൽഫോൻസാ ഭവൻ ബാലേശുഗിരി, ശാന്തിഭവൻ ഉമ്മർപൊയിൽ, സ്നേഹഭവൻ തിരുമേനി എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്നേഹഗിരി മിഷനറി സന്യാസിനി സമൂഹത്തിന്റെ ഒന്നാം ബാച്ചിലെ അംഗമായ സിസ്റ്റർ ജനറൽ കൗൺസിലറായും മലബാർ സെന്റ് ജോസഫ്സ് പ്രൊവിൻസിന്റെ റീജനൽ സുപ്പീരിയറായും രണ്ടുതവണ വൈസ് പ്രൊവിൻഷ്യലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021 മുതൽ കാരുണ്യഭവൻ കരുണാപുരം മഠത്തിന്റെ മദർ സുപ്പീരിയറും പ്രൊവിൻഷ്യൽ കൗൺസിലറുമായി സിസ്റ്റർ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. പുളിങ്ങോം വാഴക്കുണ്ടം തേരേട്ട് കുടുംബത്തിലെ പരേതരായ അഗസ്റ്റിൻ-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചിന്നമ്മ കൊച്ചുപറമ്പിൽ, പരേതരായ അബ്രഹാം (അപ്പച്ചൻ), മാത്യു, അഗസ്റ്റിൻ (ബേബി), ജോസഫ് (ജോസ്), ജോൺ. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 10ന് കരുണാപുരം കാരുണ്യഭവൻ കോൺവെന്റിൽ തലശ്ശേരി ആർച് ബിഷപ് എമിരിറ്റസ് മാർ ജോർജ് വലിയമറ്റത്തിന്റെ വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും. തുടർന്ന് കരുണാപുരം വിശുദ്ധ യൂദാ തദേവൂസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.