Obituary
കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കല്ലിക്കാട്ട് ശ്രീവിഹാറിൽ പരേതനായ നാലയ്യത്ത് മുരളിധരൻ (റിട്ട. എച്ച് എം കരുനാഗപ്പള്ളി, ഗേൾസ് ഹൈസ്കൂൾ ) കെ.സരളാദേവി (77 റിട്ട. അധ്യാപിക, വയനകം എച്ച്.എസ്.എസ് ) നിര്യാതയായി. മക്കൾ: ബാലമുരളി (എസ്.എം. ട്രെഡേഴ്സ് ), മനോജ് മുരളി (അധ്യാപകൻ നീരാവിൽ എസ്.എൻ.ഡി.പി വൈ.എച്ച്.എസ്.എസ്, കെ.എസ്. ടി.എ കൊല്ലം ഉപജില്ലാ പ്രസിഡൻ്റ്). മരുമക്കൾ: നിഷ (സെക്രട്ടറി കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് 995), എ. അഭില അധ്യാപിക, മയ്യനാട് ഹയർ സെക്കന്ററി സ്കൂൾ ). സംസ്കാരം വെള്ളിയാഴ്ച നാലു മണിക്ക്.
കരിക്കോട്: കാഞ്ഞിതറ കിഴക്കതിൽ ഷംസുദീന്റെ ഭാര്യ സുഹറാ ബീവി (58) നിര്യാതയായി. മക്കൾ: ഷാജഹാൻ, ഷാനവാസ്, സബിന, ഷാജിത, ഷെമീറ, ഷംല, ഷംന. മരുമക്കൾ: റംല, ഷെബിന, നസീർ , മുജീബ്, സനു, സുമേഷ്, താഹ.
ശാസ്താംകോട്ട: ഭരണിക്കാവ് എസ്.ആന്റ്.എസ് വെജിറ്റബിൾസ് ഉടമ വേങ്ങ കുളങ്ങരത്തറയിൽ താഹ (52) നിര്യാതനായി ഭാര്യ: ഷീബ. മകൾ: ആമിന. മരുമകൻ : സൽമാൻ.
ഓച്ചിറ: വള്ളികുന്നം കന്നിമേൽ മുല്ലശ്ശേരിൽ വി. നടരാജൻ (80) നിര്യാതനായി. ഭാര്യ: എൻ. സുലോചന. മക്കൾ: രാജേഷ് (ദുബൈ), രതീഷ് (ദുബൈ), രാജി. മരുമക്കൾ: അനീഷ, അനിത, രാജീവ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
തേവലക്കര: കോയിവിള പുത്തൻസങ്കേതം ഗണപതിമംഗലം വീട്ടിൽ ശ്രീജിത്തിന്റെയും വിഷു വിജയന്റെയും മകൾ വർഷ (15 -തുമ്പി) നിര്യാതയായി. ചവറ മഹാത്മ സെൻട്രൽ സ്കൂൾ 10-ാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: ശ്രീജയ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
കൊട്ടാരക്കര: മുസ്ലിം സ്ട്രീറ്റ് അഫ്സൽ മൻസിലിൽ (എം.എസ്.ആർ ഗ്രൂപ്പ്) അഫ്സലിന്റെ ഭാര്യ അലീഷ മോൾ (23) യു.കെയിലെ ലൈസസ്റ്ററിൽ നിര്യാതയായി. പിതാവ്: ഷാജി. മാതാവ്: ഷൈല. സഹോദരൻ: അജാസ്.
കുണ്ടറ: കൈതാകോടി സദ്ഗമയയിൽ ഡാൽഫിൻ ഡേവിഡ് (43) നിര്യാതയായി. ഭാര്യ: ശിഖ ഡാൽഫിൻ. മക്കൾ: ഫ്രാൻസിസ് അസീസി, ഡിജോൺ മരിയ വിയാനി, ക്ലെയർ മരിയ റോസ്. പാട്ടുകുർബാന ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കൈതാകോടി സെന്റ് ജോർജ് ദേവാലയത്തിൽ.
കൂട്ടിക്കട: സുനിൽ നിവാസിൽ പരേതനായ അശോകന്റെ ഭാര്യ കെ. ആനന്ദവല്ലി (88) നിര്യാതയായി. മക്കൾ: സുനിൽകുമാർ, സുഭാഷ്, സുരേഷ്, ആശ അശോകൻ. മരുമക്കൾ: ബിന്ദു, സുകന്യ, ദീപ സോമൻ, സോണി തമ്പി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
ഓച്ചിറ: ചങ്ങൻകുളങ്ങര ഇടവനത്താഴത്ത് പുത്തൻവീട്ടിൽ പരേതനായ മൈതീൻകുഞ്ഞിന്റെ ഭാര്യ റുഖിയ കുഞ്ഞ് (86) നിര്യാതയായി. മക്കൾ: ബഷീർകുട്ടി, പരേതനായ അഷറഫ്, സൈനുദീൻ കുഞ്ഞ് (റിട്ട. പൊതു മരാമത്ത് വകുപ്പ്), റസീന കുഞ്ഞ്. മരുമക്കൾ: ജമീല, ജലീല, റെജി, ഷാഹുൽഹമീദ് (സൗദി).
കുന്നിക്കോട്: കുന്നിക്കോട് കന്നുകെട്ടുവിള വീട്ടിൽ (ജലീല മൻസിൽ) ജമാലുദീൻ കുഞ്ഞ് ലബ്ബ (82) നിര്യാതനായി. ഭാര്യ: ജമീല ബീവി. മക്കൾ: ജലാലുദീൻ (എക്സൈസ് ഇൻസ്പെക്ടർ), പരേതനായ ഷാജഹാൻ, ജലീല ബീവി, സൈനുദീൻ. മരുമക്കൾ: വൈ. സജീന (സാക്ഷരത മിഷൻ), അനീഷ ഷാജഹാൻ, എസ്. മുഹമ്മദ് ഷാജി, നാജില.
തഴവ: എസ്.ആർ.പി മാർക്കറ്റ് എസ്.ആർ ഭവനത്തിൽ രാധാകൃഷ്ണൻ (77 -റിട്ട. അഗ്രോ ഇൻഡസ്ട്രീസ്) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷിബു, ഷിജു. മരുമക്കൾ: രാഗി, സൗമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്.
ഓച്ചിറ: തഴവ കുതിരപ്പന്തി പറമ്പിൽ പരേതനായ സദാശിവംപിള്ളയുടെ ഭാര്യ ഭാനുമതിയമ്മ (84) നിര്യാതയായി. മക്കൾ: പരേതനായ ഗോപകുമാർ, പത്മകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.