തൊടുപുഴ: തൊടുപുഴ ഈസ്റ്റ് ഗാന്ധിനഗർ ഹൗസിങ് കോളനി വേങ്ങേലിയിൽ വി.ആർ. പരമേശ്വരന്റെ (റിട്ട.ഹെഡ് പോസ്റ്റ് മാസ്റ്റർ) ഭാര്യ കെ.സി. സരോജിനി (റിട്ട.ഹെഡ് പോസ്റ്റ് മിസ്ട്രസ് -77) നിര്യാതയായി. പതിപ്പള്ളി കുറുമ്പനക്കൽ കുടുംബാംഗമാണ്. മക്കൾ: മോഹൻകുമാർ, രാജേഷ് (കെ.എസ്. ഇ.ബി ഓവർസിയർ, നേര്യമംഗലം പവർ ഹൗസ്), വി.പി. ബിജുമോൻ (സീനിയർ സൂപ്രണ്ട്, എൻ.സി.സി ഓഫിസ്, തിരുവനന്തപുരം), സിന്ധു പരമേശ് (ജോ. ഡയറക്ടർ, എസ്.സി. വികസന വകുപ്പ്, തിരുവനന്തപുരം). മരുമക്കൾ: ബിനി മോഹൻകുമാർ, സന്ധ്യ രാജേഷ്, രജനി ബിജു (അണ്ടർ സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), വി.ജെ. അനിൽകുമാർ (അധ്യാപകൻ, ഗവ.പോളിടെക്നിക് മുട്ടം). സംസ്കാരം ഞായറാഴ്ച 11ന് കാഞ്ഞാർ കൂവപ്പള്ളിയിലെ വീട്ടുവളപ്പിൽ.