നെടുമ്പാശ്ശേരി: എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ മുൻ വൈസ് പ്രസിഡൻറ് തെക്കെ അടുവാശ്ശേരി വെളിയത്ത് വീട്ടിൽ അഡ്വ. മോഹൻദാസിെൻറ ഭാര്യ ലില്ലി മോഹൻദാസ് (62) നിര്യാതയായി. വൈന്തല സെൻറ് മേരീസ് ഹൈസ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ഡോ. അരുൺദാസ് (വെളിയത്ത് ഹോമിയോപ്പതി ക്ലിനിക്), ആരതി (അധ്യാപിക, കേന്ദ്രീയ വിദ്യാലയം). മരുമക്കൾ: നീതു, സുനിൽദത്ത് (ഫിസിക്കൽ എജുക്കേഷൻ ടീച്ചർ, അമൃത സ്കൂൾ).