കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ മേൽപാലത്തിന് താഴെ റെയിൽവേ ട്രാക്കിൽ വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് 6.30നാണ് മൃതദേഹം കണ്ടത്. ഇവരുടെ പക്കലുള്ള ബാഗിൽനിന്ന് ലഭിച്ച രേഖകളിൽ മേരി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 60 വയസ്സ് കണക്കാക്കുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. എറണാകുളം നോർത്ത് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.