കോട്ടയം: തകരാറിലായ തെരുവുവിളക്ക് മാറ്റിസ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. ളാക്കാട്ടൂർ മീൻതത്തിക്കൽ രാജുവിെൻറയും ശാന്തമ്മയുടെയും മകൻ ഷിേൻറായാണ് (28) മരിച്ചത്. പാമ്പാടി ടൗണിൽ കാളച്ചന്തക്കുസമീപം ഞായറാഴ്ച രാവിലെ 10.30നാണ് സംഭവം. പാമ്പാടി പഞ്ചായത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന കരാറുകാരെൻറ തൊഴിലാളിയായിരുന്നു ഷിേൻറാ. സുരക്ഷക്രമീകരണങ്ങളോടെ പോസ്റ്റിൽ കയറിയ ഇയാൾക്ക് അപ്രതീക്ഷിതമായി ഷോക്കേറ്റതാവാമെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റിനുമുകളിൽ കുടുങ്ങിക്കിടന്ന ഷിേൻറായെ അഗ്നിരക്ഷാസേന എത്തി താഴെ ഇറക്കുകയായിരുന്നു. പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സഹോദരങ്ങൾ: ഷീജ (നഴ്സ്, ഹൈദരാബാദ്), ഷിജിൻ. സംസ്കാരം പിന്നീട്.