സഹയാത്രികന് ഗുരുതര പരിക്ക്
ഏറ്റുമാനൂര്‍: എം.സി റോഡില്‍ പട്ടിത്താനത്ത് നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആന്ധ്ര സ്വദേശി മുഹമ്മദ് രമേഷാണ് മരിച്ചത്. ഇതേ വാഹനത്തിലെ മറ്റൊരു ഡ്രൈവറായ ആന്ധ്ര സ്വദേശി സായി ബാബുവിനെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലർച്ച രണ്ടോടെ കുറവിലങ്ങാട്-ഏറ്റുമാനൂര്‍ റൂട്ടില്‍ പട്ടിത്താനം ചുമടുതാങ്ങി ജങ്ഷന് സമീപമായിരുന്നു അപകടം. ആന്ധ്രയില്‍നിന്ന് ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലേക്ക് മീനുമായെത്തിയ ലോറി നിയന്ത്രണംവിട്ട് സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ലോറിക്കുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെയും സഹായിയെയും കുറവിലങ്ങാട് പൊലീസിെൻറ സഹായത്തോടെ രക്ഷപ്പെടുത്തി കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മുഹമ്മദ് രമേഷ് മരിച്ചു. വളവിലായിരുന്നു അപകടമെന്നതിനാൽ പിന്നാലെയെത്തിയ മറ്റ് രണ്ട് ലോറികള്‍ ഈ ലോറിയില്‍ ഇടിച്ചും അപകടമുണ്ടായി. റോഡിന് നടുവില്‍ മറിഞ്ഞുകിടന്ന ലോറി ഹൈവേ പൊലീസ് സ്ഥലത്തെത്തി ജെ.സി.ബി ഉപയോഗിച്ച് നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. കുറവിലങ്ങാട് പൊലീസ് നടപടികള്‍ സ്വീകരിച്ചു. ഇറക്കവും വളവുമുള്ള ഈ ഭാഗത്ത് വാഹനാപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.