മറ്റക്കര (കോട്ടയം): പ്രമുഖ നോവലിസ്റ്റും കഥാകൃത്തുമായിരുന്ന കളരിക്കൽ സണ്ണി ( സണ്ണി മറ്റക്കര -71) നിര്യാതനായി. അമ്പതുവർഷമായി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നോവലും ചെറുകഥകളും എഴുതിയിരുന്നു. 12 പുസ്തകങ്ങൾ രചിച്ചിട്ടുള്ള സണ്ണിക്ക് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ: മേരി കിടങ്ങൂര്‍ ആനിമൂട്ടില്‍ കുടുംബാംഗം. മക്കള്‍: അലന് റോസ് സണ്ണി, ശില്പ. മരുമകള്‍: അഞ്ജു ഇലക്കാട്ട് മാറിയിടം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മണ്ണൂര്‍ പള്ളി സെമിത്തേരിയിൽ.