ചങ്ങനാശ്ശേരി: രക്താർബുദ ബാധയെത്തുടർന്ന് മജ്ജ മാറ്റിവെക്കൽ ചികിത്സക്ക് വിധേയനായ ദേവനന്ദൻ (ഒമ്പത്) ചികിത്സയിൽ തുടരവെ മരിച്ചു. എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കുറിച്ചി കുമരംകുളം അനീഷ്, രമ്യ ദമ്പതികളുടെ മകനായ ദേവനന്ദെൻറ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് പഞ്ചായത്തിെൻറ നേതൃത്വത്തിൽ ജനകീയ ഇടപെടലിലൂടെ 40 ലക്ഷം രൂപയോളം കണ്ടെത്തി കുട്ടിയുടെ രക്ഷിതാക്കൾക്ക് കൈമാറിയിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.