മണ്ണഞ്ചേരി: വീടിന് സമീപത്തെ കുളത്തിൽവീണ് ഒന്നരവയസ്സുകാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് കാവുങ്കൽ വട്ടമ്മേൽവെളി ശ്രീകാന്ത് -ബിൻസി ദമ്പതികളുടെ മകൻ ശ്രീദേവാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം. വീട്ടുമുറ്റത്ത് സഹോദരൻ ശ്രീഹരിക്കും അയൽ വീടുകളിലെ കുട്ടികളുമായി കളിക്കുകയായിരുന്ന ശ്രീദേവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. അടുക്കളയിൽ പോയി മടങ്ങി വന്ന മാതാവ് കുട്ടിയെ കാണാതായതോടെ ഒച്ചവെച്ചതോടെ നാട്ടുകാരും വീട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. വീടിന് പിന്നിലെ കുളത്തിലാണ് കണ്ടെത്തിയത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.