അരൂർ: ബംഗളൂരുവിൽ സ്വകാര്യകമ്പനിയിൽ ഇൻറർവ്യൂവിന് പോയ എഴുപുന്ന തെക്ക് ചങ്ങരം കോനാട്ട് തറ അരുൺദാസിനെ (അപ്പു-22) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബി.കോം ബിരുദധാരിയായ അരുൺ കഴിഞ്ഞ 21ന് പിതാവ് ഹരിദാസിനൊപ്പമാണ് ബംഗളൂരുവിലേക്ക് പോയത്. മകനെ േലാഡ്ജിലാക്കി പിതാവ് നാട്ടിലേക്ക് മടങ്ങിയിരുന്നു. അഭിമുഖം കഴിഞ്ഞ് തിങ്കളാഴ്ച എഴുത്തുപരീക്ഷയിൽ പങ്കെടുക്കുന്നതിനാണ് അവിടെ തങ്ങിയത്. ചൊവ്വാഴ്ച നാട്ടിലേക്കുള്ള െട്രയിൻടിക്കറ്റും ബുക്ക് ചെയ്തിരുന്നു.
മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിെൻറ പ്രാഥമിക നിഗമനം. ബംഗളൂരുവിലെ വൈറ്റ് ഷീൽഡ് െപാലീസ് ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. മാതാവ്: ഗീതാമണി. സഹോദരി: ഹിൽ.