തിരുവനന്തപുരം: ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കേരള-കന്യാകുമാരി മഹായിടവക ബിഷപ്പും ഇ.സി.ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ റവ. ജെ. സുന്ദരരാജ് (65) നിര്യാതയായി. ദീർഘകാലം അലഹബാദ് ബൈബിൾ സെമിനാരിയുടെ അധ്യാപകനും പ്രിൻസിപ്പലുമായി സേവനം അനുഷ്ഠിച്ചു. വിരമിച്ചശേഷം ഇ.സി.ഐ കേരള-കന്യാകുമാരി മഹായിടവകയുടെ നിയുക്ത ബിഷപ്പായി ജൂൺ 15ന് ചുമതലയേറ്റു. ഭൗതികശരീരം ഇ.സി.ഐ കളിയിക്കാവിള കാമ്പസിൽ പൊതുദർശനത്തിനുവെച്ചു. സാമൂഹിക-സാംസ്കാരിക പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. ഡോ. ഡേവിഡ് മനേസിമു, എസ്. ദുരൈസ്വാമി എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൂത്തുക്കുടി ആറുമുഖനേരി സൗത്ത് സുബ്രഹ്മണ്യത്തിലെ സെന്റ് പോൾസ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: വിജി സുന്ദരരാജ്. മക്കൾ: അനിറ്റ ഇവാഞ്ചലിൻ രാജ്, ജോൺ മോസസ്രാജ്. മരുമക്കൾ: അബിഷേക് തിമോത്തി, മധുലിക ശോം.