കോഴിക്കോട്: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ഗാനങ്ങളിലൂടെ പ്രശസ്തനായ മനോജ് കുമാർ ആനകുളം (49) നിര്യാതനായി. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഒളവണ്ണ ഒടുമ്പ്രയിലാണ് താമസിക്കുന്നത്. എസ്.പി. ബാലസുബ്രഹമണ്യത്തിന്റെ ഗാനങ്ങൾ ആലപിച്ച് പ്രശസ്തനായ മനോജ് കുമാർ ജൂനിയർ എസ്.പി.ബി എന്നാണ് അറിയപ്പെട്ടത്. എസ്.പി.ബി യോടൊപ്പം വേദിയിൽ അദ്ദേഹം ഗാനം ആലപിച്ചിട്ടുണ്ട്. ഭാര്യ: ശ്രീലത. മകൻ: അർജുൻ.