വെള്ളാങ്ങല്ലൂര്‍: വ്യായാമത്തിനിടെ കെ.എസ്.ഇ.ബി എൻജിനീയർ കുഴഞ്ഞുവീണ് മരിച്ചു. കൊറ്റനെല്ലൂര്‍ മണ്ണാറമൂല ചെരുപറമ്പില്‍ സജീവാണ്(43) മരിച്ചത്. കെ.എസ്.ഇ.ബി പുത്തന്‍ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ ആയിരുന്നു. വെള്ളാങ്കല്ലൂരിൽ ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ദിവ്യ. മക്കൾ: വേദ, ദ്രൗപ.