മാള: മേലഡൂരിൽ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. മേലഡൂർ ചക്കാലക്കൽ വർഗീസ്-റോസി ദമ്പതികളുടെ മകൻ റിനോയാണ് (24) മരിച്ചത്. തിങ്കളാഴ്ച അർധരാത്രി സുഹൃത്തിന്റെ വീട്ടിൽനിന്ന് മേലഡൂരിലെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. സഹോദരങ്ങൾ: റിന്റോ, റിൻസി.