കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനു മുൻവശം ജയ നിവാസിൽ താമസിക്കും കോട്ടയം മാങ്ങാനം മടിപ്പള്ളിയിൽ ദേവകി അമ്മ (82) നിര്യാതയായി. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെഡ്മിസ്ട്രസ് ആയിരുന്നു. ഭർത്താവ്: പരേതനായ എൻ.കെ. നാരായണൻ നായർ (റിട്ട. അധ്യാപകൻ, കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്). മകൻ: ജയപ്രകാശ് (മാനേജിങ് ഡയറക്ടർ സി.ഡി.എൻ.എസ് ടെക്നോളജി, തിരുവനന്തപുരം). മരുമകൾ: ലതിക (തലശ്ശേരി, കൊടുവള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ. സഞ്ചയനം ശനിയാഴ്ച.