വളാഞ്ചേരി: ഓട്ടോ മറിഞ്ഞ് പരിക്കേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. കൂടശ്ശേരിപ്പാറ പട്ടർക്കല്ല് സ്വദേശിയായ താഴത്തെക്കാട്ടിൽ മുഹമ്മദ് റാഫി (25) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിൽ ദേശീയപാത കാവുംപുറത്തിനു സമീപം ഓട്ടോ മറിയുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ റാഫിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാത്രി സുഹൃത്തിനെ കൂട്ടാനായി വളാഞ്ചേരിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം. പിതാവ്: ബഷീർ. മാതാവ്: ഫാത്തിമ.