നാദാപുരം: വളയം കല്ലുനിര പൂങ്കുളത്തെ പിലാവുള്ള കുന്നുമ്മൽ ശാന്ത (52) നിര്യാതയായി. അവിവാഹിതയാണ്. കല്ലുനിരയിൽ ആൾതാമസമില്ലാത്ത വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പരേതരായ കൃഷ്ണന്റെയും മാതയുടെയും മകളാണ്. സഹോദരങ്ങൾ: കുമാരൻ, ജാനു, അശോകൻ, ബാബു.