പുന്നയൂർക്കുളം: വൈദ്യുതാഘാതമേറ്റ് കരാർ തൊഴിലാളി മരിച്ചു. ആൽത്തറ കുന്നത്തൂർ എള്ളൂരകായിൽ റോഡ് പന്തായിൽ രാജന്റെ മകൻ പ്രജീഷാണ് (38) മരിച്ചത്. മലപ്പുറം ജില്ലയിലെ എരമംഗലം പനമ്പാട് വെസ്റ്റ് മഠത്തിൽ സ്കൂളിന് സമീപത്ത് വൈദ്യുതി തകരാർ പരിഹരിക്കുന്നതിനിടെയാണ് ബുധനാഴ്ച വൈകീട്ടോടെ അപകടം സംഭവിച്ചത്. പെരുമ്പടപ്പ് പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം. മൃതദേഹം തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: പ്രേമ. ഭാര്യ: ലിജി. സഹോദരൻ: പ്രശോഭ്. സംസ്കാരം പിന്നീട്.