വടക്കാഞ്ചേരി: കുണ്ടുകാട് നിർമല ഹൈസ്കൂൾ പ്രഥമ ഹെഡ്മാസ്റ്ററും മുൻ സ്കൂൾ മാനേജറുമായിരുന്ന ടി.എം. മാത്യുവിന്റെ ഭാര്യ കെ.വി. ആനി (റിട്ട. യു.ഡി ക്ലർക്ക്, ഔഷധി -87) നിര്യാതയായി. മക്കൾ: അനിൽ ജോർജ് (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.എ), ജെയ്സൻ മാത്യു (അധ്യാപകൻ, നിർമല ഹൈസ്കൂൾ കുണ്ടുകാട്), പരേതനായ സെസയിൻ ജെയിംസ്. മരുമക്കൾ: ബീന (അധ്യാപിക, നിർമല ഹൈസ്കൂൾ കുണ്ടുകാട്), മഞ്ജു (സോഫ്റ്റ്വെയർ എൻജിനീയർ, യു.എസ്.എ), രമ്യ (അധ്യാപിക, സെന്റ് മേരീസ് ഹൈസ്കൂൾ ചെങ്ങാലൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കുണ്ടുകാട് സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.