തിരുവനന്തപുരം: സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സ്പിരിച്വൽ റിന്യൂവൽ മിനിസ്ട്രീസ് മുൻ കോഓഡിനേറ്റർ നന്തൻകോട് കനക നഗർ (A-72) യേശു ഭവനിൽ റവ.മോസസ് യിസ്രായേൽ (91) നിര്യാതനായി. സി.എസ്.ഐ സഭാശുശ്രൂഷകൻ, ഡിസ്ട്രിക്റ്റ് ചെയർമാൻ, മഹായിടവക എക്സിക്യുട്ടിവ് കമ്മിറ്റി അംഗം, മിനിസ്റ്റീരിയൽ കമ്മിറ്റി അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ എൻ. റേച്ചൽ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ : ബെഞ്ചമിൻ മോസസ്, ഫ്ലോറ റേച്ചൽ സുമം (റിട്ട. അധ്യാപിക, എൽ.എം.എസ്.യു.പി.എസ് അമരവിള). മരുമക്കൾ: പ്രമീള ബെഞ്ചമിൻ, റവ. സി.ആർ. വിൻസന്റ് (ഡിസ്ട്രിക്റ്റ് ചെയർമാൻ, സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് എം.എം സി.എസ്.ഐ കത്തീഡ്രൽ സെമിത്തേരിയിൽ.